സഞ്ജുവിനെയല്ല, രാജസ്ഥാൻ നായകനാക്കേണ്ടിയിരുന്നത് ആ താരത്തെ: ഗൗതം ഗംഭീർ

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജനുവരി 2021 (22:11 IST)
അടുത്തമാസം നടക്കാനിരിക്കുന്ന ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് തങ്ങളുടെ പുതിയ നായകനായി മലയാളി താരം സഞ്ജു സാംസണിനെ പ്രഖ്യാപിച്ചിരുന്നു. ടീമിന്റെ നായകൻ കൂടിയായിരുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിന് പകരമായാണ് രാജസ്ഥാൻ സഞ്ജുസിനെ നായകനാക്കിയത്. ഇപ്പോളിതാ സഞ്ജുവിനെ നായകനാക്കിയുള്ള രാജസ്ഥാന്റെ തീരുമാനത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ ഗൗതം ഗംഭീർ.

സഞ്ജുവിന് നായകസ്ഥാനം നൽകിയത് അൽപം നേരത്തെയായെന്ന അഭിപ്രായമാണ് ഗംഭീറിനുള്ളത്. താനായിരുന്നെങ്കിൽ ജോസ് ബട്ട്‌ലറെ ആയിരിക്കും നായകനാക്കിയിരിക്കുക എന്നും പറഞ്ഞു. സഞ്ജുവിനെ നായകനാക്കിയുള്ള തീരുമാനം രാജസ്ഥാന് തിരിച്ചടിയാകുമെന്നും ഗംഭീർ പറഞ്ഞു. ക്യാപ്‌റ്റനാകുമ്പോൾ ഉള്ള ഉത്തരവാദിത്തം സഞ്ജുവിന്റെ സ്വാഭവിക മികവിനെ ബാധിച്ചേക്കാം. ഞാനായിരുന്നെങ്കിൽ ഒരു വർഷം ബട്ട്‌ലറെ നായകനാക്കിയ ശേഷം മാത്രം സഞ്ജുവിന് നായകപദവി നൽകിയേനെ ഗംഭീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :