നായകൻ രാഹുൽ തന്നെ; ഗെയ്ൽ തുടരും, പക്ഷേ മാക്സ്‌വെലിനെ വേണ്ട: ഒൻപത് പേരെ ഒഴിവാക്കി പഞ്ചാബ്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 ജനുവരി 2021 (11:48 IST)
അടുത്ത സീസണിലേയ്ക്കുള്ള താര ലേലത്തിന് മുന്നോടിയായി ഒൻപത് താരങ്ങളെ ഒഴിവാക്കി കിങ്സ് ഇലവൻ പഞ്ചാബ്. അടുത്ത സീസണിലും കെഎൽ രാഹുൽ തന്നെ പഞ്ചാബിനെ നയിയ്ക്കും. കഴിഞ്ഞ സീസണിൽ സമ്പൂർണ പരാജയമായി മാറിയ മാക്‌സ്‌വെലാണ് പഞ്ചാബ് ഒഴിവാക്കിയവരിൽ പ്രമുഖൻ. 10 കൊടിയിലധികം നൽകിയാണ് മാക്സ്‌വെലിനെ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാൽ ഭേതപ്പെട്ട പ്രകടനം പോലും മാക്സ്‌വെലിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. എന്നാൽ ഐപിഎൽ കഴിഞ്ഞ് ദിവസങ്ങൾക്കകം ആരംഭിച്ച ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ വമ്പൻ പ്രകടനം മാക്സ്‌വെൽ പുറത്തെടുക്കുകയും ചെയ്തു.

കരുൺ നായരെയും, വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിനെയും പഞ്ചാബ് ഒഴിവാക്കി. 16 പേരെയാണ് ടീ നിലനിർത്തിയത്. വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്ൽ തുടർന്നും പഞ്ചാബിൽ തന്നെ കളിയ്ക്കും. ഗെയിൽ എത്തിയതിന് ശേഷമാണ് കഴിഞ്ഞ സീസണിൽ പഞ്ചാബ് തുടർച്ചയായ ജയങ്ങൾ നേടാൻ തുടങ്ങിയത്. അനിൽ കുംബ്ലെ തന്നെയാണ് പഞ്ചാബിന്റെ മുഖ്യ പരിശീലകൻ. ഇതോടെ അടുത്ത ലേലത്തിൽ ചെലവഴിയ്ക്കാൻ 53.2 കോടി പഞ്ചാബിന്റെ കൈവശമുണ്ട്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തായാണ് പഞ്ചാബ് പുറത്തായത്. സീസണിലെ ആദ്യ പകുതിയിലെ മോശം പ്രകടനമാണ് പഞ്ചാബിന് തിരിച്ചടിയായത്.

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിങ്, ഇഷാന്‍ പൊറെല്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, എം അശ്വിന്‍, ഹര്‍പ്രീത് ബ്രാര്‍, ദര്‍ശന്‍ നല്‍കാണ്ഡെ, ക്രിസ് ജോര്‍ഡന്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, പ്രഭ്‌സിമ്രന്‍ സിങ് എന്നിവരാണ് പഞ്ചാബ് നിലനിർത്തിയ താരങ്ങൾ. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെല്‍ഡണ്‍ കോട്രെല്‍, കെ ഗൗതം, മുജീബുര്‍ റഹ്മാന്‍, ജിമ്മി നീഷാം, ഹാര്‍ഡസ് വില്‍ജ്യോന്‍, കരുണ്‍ നായര്‍, എം സുജിത്ത്, തജീന്ദര്‍ സിങ് ഡില്ലണ്‍. എന്നിവരെ ഒഴിവാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :