സ്റ്റീവ് സ്മിത്ത് പുറത്തേക്ക്, സഞ്ജു സാംസൺ ഇനി രാജസ്ഥാന്റെ കപ്പിത്താൻ, സങ്കക്കാര പുതിയ ടീം ഡയറക്ടർ

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ജനുവരി 2021 (18:28 IST)
അടുത്തമാസം നടക്കാനിരിക്കുന്ന താരലേലത്തിന് മുന്നോടിയായി
സഞ്ജു സാംസണിനെ നായകനാക്കി പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽ‌സ്. ഐപിഎൽ ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്താൻ താല്പര്യപ്പെടുന്ന കളിക്കാരുടെ പട്ടിക ബിസിസിഐക്ക് സമർപ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. ലിസ്റ്റിൽ നിന്നും ഓസീസ് താരവും ക്യാപ്‌റ്റനുമായ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നായകനായി സഞ്ജുവിനെ ടീം തിരെഞ്ഞെടുത്തത്.

സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയതിന് പുറമെ ടീം ഡയറക്‌ടർ സ്ഥാനത്തേക്ക് രാജസ്ഥാൻ മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാരയെയും തിരെഞ്ഞെടുത്തു.ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ അവസാനക്കാരായാണ് രാജസ്ഥാൻ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനും സ്റ്റീവ് സ്മിത്തിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ക്യാപ്‌റ്റനാകാൻ സഞ്ജുവിന് നറുക്ക് വീണത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :