2011ലെ ലോകകപ്പിൽ ധോനി ഫോമിലായിരുന്നില്ല, എന്നിട്ടും ഇന്ത്യയെ ജയിപ്പിച്ചു, സൂര്യകുമാർ യാദവും അതേ വഴിയിൽ : റോബിൻ ഉത്തപ്പ

Suryakumar yadav, Indian team, Batting form, Cricket News,സൂര്യകുമാർ യാദവ്, ഇന്ത്യൻ ടീം, ബാറ്റിംഗ് ഫോം,ക്രിക്കറ്റ് വാർത്ത
രേണുക വേണു| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2025 (14:08 IST)
2025ല്‍ കളിച്ച ടി20 മത്സരങ്ങളിലെല്ലാം മോശം പ്രകടനം നടത്തിയും 2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ നായകനായി സൂര്യകുമാര്‍ യാദവിനെ തിരെഞ്ഞെടുത്ത തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ. 2011ലെ ഏകദിന ലോകകപ്പിന് മുന്‍പ് എം എസ് ധോനിയും സമാനമായ അവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നതെന്ന് ഉത്തപ്പ പറയുന്നു.

അന്ന് ഏകദിന ലോകകപ്പില്‍ ഉടനീളം ധോനി ആകെ നേടിയത് ഒന്നോ രണ്ടോ അര്‍ധസെഞ്ചുറികളാണ്. എന്നാല്‍ 2011ലെ ലോകകപ്പിന്റെ കാര്യം പറയുമ്പോള്‍ ധോനി ഫൈനലില്‍ ഇന്ത്യയുടെ മാച്ച് വിന്നറായി മാറി. സൂര്യ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കളിമികവില്‍ മാറ്റമൊന്നും വന്നിട്ടില്ല. 2025ലെ ഐപിഎല്ലില്‍ 717 റണ്‍സ് നേടി ആധിപത്യം പുലര്‍ത്തിയ സൂര്യ നെറ്റ് സെഷനുകളില്‍ മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. ഇത്തരം മാച്ച് വിന്നര്‍മാര്‍ക്ക് താളം കണ്ടെത്താനുള്ള സമയം നല്‍കുകയാണ് വേണ്ടത്. ഉത്തപ്പ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :