അനുബന്ധ വാര്‍ത്തകള്‍
- അനായാസം ഇന്ത്യയുടെ റണ്‍മല താണ്ടി ദക്ഷിണാഫ്രിക്ക; ഒന്നാം ട്വന്റി 20 യില്‍ സന്ദര്‍ശകര്‍ക്ക് മിന്നും ജയം
- ഐടി മന്ത്രാലയം നിബന്ധനകൾ കടുപ്പിക്കുന്നു: ഇന്ത്യ വിടാനൊരുങ്ങി കൂടുതൽ വിപിഎൻ കമ്പനികൾ
- ദക്ഷിണാഫ്രിക്കയെ അടിച്ചുപറത്തി ഇന്ത്യ; കൂറ്റന്‍ സ്കോര്‍, തിളങ്ങി യുവതാരങ്ങള്‍
- സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും 2000ത്തിന് മുകളിൽ രോഗികൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2415 പേർക്ക്
- "ഒന്ന് കളിപ്പിച്ച് നോക്ക്" ഉമ്രാൻ മാലിക്കിന് അവസരം നൽകണമെന്ന് ഡെയ്ൽ സ്റ്റെയ്ൻ
കൈയകലത്തിൽ റെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യ, 200ന് മുകളിൽ സ്‌കോർ ഡിഫൻഡ് ചെയ്യാനാകാതെ തോൽക്കുന്നത് ഇതാദ്യം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 മത്സരത്തിലെ തോൽവിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത് അപൂർവറെക്കൊർഡ്. ടി20 ക്രിക്കറ്റിൽ 13 തുടർവിജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യയ്ക്ക് നഷ്ടമായത്.
അതേസമയം ക്യാപ്റ്റനെന്ന നിലയിൽ റിഷഭ് പന്തിന്റെ കീഴിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത് വലിയ വിമർശനത്തിനിടയാക്കിയിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരെ 211 എന്ന കൂറ്റൻ സ്‌കോർ ഉയർത്തിയിട്ടും മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാനായില്ല. ടി20 ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന റൺചേസാണിത്.
അതേസമയം ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും വലിയ റണ്‍ചേസും കൂടിയാണ് സൗത്താഫ്രിക്ക കുറിച്ചത്. ഇതിന് മുൻപ് മറ്റൊരു ടീമും ഇന്ത്യയുമായി 200ന് മുകളിൽ റൺസ് ചേസ് ചെയ്ത് വിജയിച്ചിട്ടില്ല. 2015ല്‍ ധര്‍മശാലയില്‍ വച്ച് സൗത്താഫ്രിക്ക തന്നെ 200 റണ്‍സ് ചേസ് ചെയ്തതായിരുന്നു മുമ്പുള്ള റെക്കോര്‍ഡ്.