"ഒന്ന് കളിപ്പിച്ച് നോക്ക്" ഉമ്രാൻ മാലിക്കിന് അവസരം നൽകണമെന്ന് ഡെയ്ൽ സ്റ്റെയ്ൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 9 ജൂണ്‍ 2022 (17:49 IST)
ഐപിഎൽ 2022 വേഗതകൊണ്ടും കൃത്യതകൊണ്ടും അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യൻ ടീം വരെ എത്തിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സ്റ്റാർ പേസർ ഉമ്രാൻ മാലിക്. ഐപിഎല്ലിൽ നിരന്തരമായി 150 കിമി വേഗതയിൽ പന്തെറിഞ്ഞിരുന്ന താരം ഇന്ത്യൻ ജേഴ്‌സിയിൽ എങ്ങനെയായിരിക്കും കളിക്കുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഇപ്പോഴിതാ ഉമ്രാന് പരമ്പരയിൽ തിളങ്ങാനാവുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് ഐപിഎല്ലില്‍ ഉമ്രാന്‍റെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ബൗളിംഗ് പരിശീലകനുമായ ഡെയ്‌ല്‍ സ്റ്റെയൻ. അവൻ എത്രയും വേഗം അവസരം നൽകി രാജ്യാന്തര ക്രിക്കറ്റ് കളിക്കാനുള്ള പേടി അകറ്റുകയാണ് വേണ്ടത് എന്നാണ് സ്റ്റെയ്ൻ അഭിപ്രായപ്പെടുന്നത്. അതേസമയം ആർഷദീപ് സിങ്ങും മികച്ച ബൗളറാണെന്നും അദ്ദേഹത്തെ സ്‌ക്വഡിൽ നിന്നും ഒഴിവാക്കുന്നതും ബുദ്ധിമുട്ടാണെന്നും സ്റ്റെയ്ൻ പറഞ്ഞു.

ഐപിഎൽ 15മത് സീസണിൽ 14 കളികളിൽ 9.03 ഇക്കോണമിയിൽ 22 വിക്കറ്റാണ് ഉമ്രാൻ വീഴ്ത്തിയത്. സീസണിലെ വേഗതയേറിയ പന്തും താരത്തിന്റേതായിരുന്നു. അതേസമയം മികച്ച ഇക്കോണമി റേറ്റുള്ള ബൗളർ എന്നതാണ് ആർഷദീപിനെ പ്രിയങ്കരനാക്കുന്നത്. ഐപിഎല്ലിലെ 14 കളികളിൽ നിന്നും 10 വിക്കറ്റ് മാത്രമേ നേടിയുള്ളുവെങ്കിലും 7.70 ആണ് താരത്തിന്റെ ഇക്കോണമി നിരക്ക്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :