ദക്ഷിണാഫ്രിക്കയെ അടിച്ചുപറത്തി ഇന്ത്യ; കൂറ്റന്‍ സ്‌കോര്‍, തിളങ്ങി യുവതാരങ്ങള്‍

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (20:42 IST)

ട്വന്റി 20 ലോകകപ്പിന് സജ്ജമെന്ന് അറിയിച്ച് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി മത്സരത്തില്‍ യുവതാരങ്ങള്‍ തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി.

ക്രീസിലെത്തിയവരെല്ലാം പോസിറ്റീവ് മനോഭാവത്തോടെ ബാറ്റ് വീശിയതാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇഷാന്‍ കിഷന്‍ 48 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും സഹിതം 76 റണ്‍സ് നേടി ടോപ് സ്‌കോററായി. ശ്രേയസ് അയ്യര്‍ (27 പന്തില്‍ 36), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ പുറത്താകാതെ 31), റിഷഭ് പന്ത് (16 പന്തില്‍ 29), ഋതുരാജ് ഗെയ്ക്വാദ് (15 പന്തില്‍ 23) എന്നിവരും തിളങ്ങി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :