അനായാസം ഇന്ത്യയുടെ റണ്‍മല താണ്ടി ദക്ഷിണാഫ്രിക്ക; ഒന്നാം ട്വന്റി 20 യില്‍ സന്ദര്‍ശകര്‍ക്ക് മിന്നും ജയം

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (22:31 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

റാസി വാന്‍ ഡേര്‍സണ്‍-ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാന്‍ ഡേര്‍സണ്‍ 46 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 75 റണ്‍സുമായി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍ 31 പന്തില്‍ നിന്ന് 64 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്‌സും അടങ്ങിയതായിരുന്നു മില്ലറുടെ ഇന്നിങ്‌സ്. ഡ്വെയ്‌നെ പ്രെത്തോറിയസ് 13 പന്തില്‍ 29 റണ്‍സും ക്വിന്റണ്‍ ഡി കോക്ക് 18 പന്തില്‍ 22 റണ്‍സും നേടി.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ സന്ദര്‍ശകര്‍ 1-0 ത്തിന് മുന്നിലെത്തി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :