അനുബന്ധ വാര്‍ത്തകള്‍
- ഓസീസ്,ഇംഗ്ലീഷ് താരങ്ങളില്ല: ഐപിഎൽ രണ്ടാംഘട്ടത്തിന് ഗ്ലാമർ കുറയും
- ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ പ്രാപ്തരായ 50 താരങ്ങളെങ്കിലും ഇപ്പോളുണ്ട്, പ്രതാപകാലത്തെ ഓസീസിന് പോലും സാധിക്കാത്തത്
- യുഎഇയിൽ ചൂട് പ്രശ്നമാകും, ഐപിഎൽ രണ്ടാം ഘട്ട വേദിയായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും പരിഗണനയിൽ
- കഴിഞ്ഞ രണ്ടാഴ്ച്ചകാലമായി ഇന്ത്യയിലുള്ള ഓസീസ് പൗരന്മാർക്ക് വിലക്ക്, തിരികെ എത്തുന്നത് ക്രിമിനൽ കുറ്റം: കർശന നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ
- ഐപിഎൽ കളിക്കാനാണ് അവർ പോയത്, രാജ്യത്ത് തിരിച്ചെത്തേണ്ടത് സ്വന്തം ഉത്തരവാദിത്വം: താരങ്ങളോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ടി20 ലോകകപ്പ് അടുത്തു, ഇതുവരെ വിക്കറ്റ് കീപ്പറെ പോലും തിരഞ്ഞെടുത്തിട്ടില്ല, ഓസീസ് ടീമിനെ വിമർശിച്ച് റിക്കി പോണ്ടിംഗ്
ടി20 ലോകകപ്പ് അടുത്തുവെങ്കിലും ഓസ്ട്രേലിയ ഇതുവരെ തങ്ങളുടെ വിക്കറ്റ് കീപ്പർ ആരയിരിക്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുൻ ഓസീസ് ക്യാപ്‌റ്റൻ റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി താൻ ചൂണ്ടിക്കാണിച്ച പേര് വിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ ഇല്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
ലോകകപ്പിന് ഇനി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തിരഞ്ഞാകും ഓസീസ് ഇപ്പോൾ കുഴങ്ങുന്നത്. അവരുടെ ഉറക്കം തന്നെ നഷ്ടപ്പെട്ടിട്ടുണ്ടാകും. ലോകകപ്പിന് തങ്ങളുടെ ടീം എങ്ങനെയാകണം എന്ന് സംബന്ധിച്ച പല ചോദ്യങ്ങൾക്കും അവർക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.. അതിൽ ഏറ്റവും പ്രധാനം വിക്കറ്റിന് പിന്നിൽ ആരു നിൽക്കും എന്നതാണ്.' cricket.com.auന് ൽകിയ അഭിമുഖത്തിൽ പോണ്ടിങ് പറയുന്നു. ലോവർ ഓർഡറിൽ ഒരു ഫിനിഷറുടെ അഭാവവും ഓസ്ട്രേലിയൻ ടീമിലുണ്ടെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടുന്നു.