അഭിറാം മനോഹർ|
Last Modified ചൊവ്വ, 27 ഏപ്രില്‍ 2021 (17:32 IST)
ഇന്ത്യയിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ
ഐപിഎൽ കളിക്കുന്ന പല വിദേശതാരങ്ങളും തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ്. വ്യക്തിപരമായ കാരണങ്ങളാണ് പറഞ്ഞിരുന്നെങ്കിലും കൊവിഡാണ് താരങ്ങളുടെ പിന്മാറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ താരങ്ങളുടെ ഓസീസിലേക്കുള്ള മടക്കത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. താരങ്ങൾ അവരുടെ സ്വന്തം നിലയിലാണ് ഐപിഎൽ കളിക്കാൻ പോയതെന്നും ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് മടങ്ങുന്ന താരങ്ങൾ സ്വന്തം നിലയിൽ തന്നെ തിരിച്ചുവരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓസ്ട്രേലിയൻ ടീമിന്റെ ഭാഗമായല്ല അവർ കളിക്കാൻ പോയത്. അതിനാൽ തിരിച്ചുള്ള വരവും സ്വന്തം നിലയിൽ നടത്തണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത്
ഓസ്ട്രേലിയ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മെയ് 15 വരെ വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഐപിഎല്ലിൽ കളിക്കുന്ന ഓസീസ് താരങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി നയം വ്യക്തമാക്കിയത്.