1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Record Viewership for India vs England Semifinals

ചരിത്രം കുറിച്ച് ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനൽ, ജിയോ ഹോട്ട്സ്റ്റാറിലൂടെ മാത്രം കളി കണ്ടത് 6.52 കോടി പേർ

India vs England, Semifinals, Wankhede, T20 worldcup
ഐസിസി മെന്‍സ് ടി20 ലോകകപ്പ് 2026-ലെ ഇന്ത്യ-ഇംഗ്ലണ്ട് സെമിഫൈനല്‍ മത്സരത്തിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍. സാധാരണയായി ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ- പാക് മത്സരങ്ങള്‍ക്കാണ് ഏറ്റവുമധികം പ്രേക്ഷകരുണ്ടാകാറുള്ളത്. എന്നാല്‍ സെമിഫൈനലില്‍ അവസാന ഓവര്‍ വരെ നീണ്ടുനിന്ന ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം ജിയോ ഹോട്ട്സ്റ്റാറിലൂടെ 6.52 കോടി പേരാണ് കണ്ടത്. ഇതോടെ 2024 ടി20 ലോകകപ്പില്‍ സ്ഥാപിക്കപ്പെട്ട റെക്കോര്‍ഡാണ് തകര്‍ന്നത്.
 
മത്സരത്തില്‍ ഒരു നോക്കൗട്ട് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 253 റണ്‍സ് ഇന്ത്യ നേടിയെങ്കിലും ജേക്കബ് ബേഥലിന്റെ സെഞ്ചുറിക്കരുത്തില്‍ അവസാന ഓവര്‍ വരെയും ഇന്ത്യയ്ക്ക് വെല്ലുവിളിയാകാന്‍ ഇംഗ്ലണ്ടിന് സാധിച്ചിരുന്നു. വെറും 7 റണ്‍സ് അകലെയാണ് മത്സരത്തില്‍ ഇന്ത്യ വിജയം നേടിയത്. ടെലിവിഷനും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ചേര്‍ത്ത് 32 കോടിയിലധികം പേരാണ് മത്സരം കണ്ടത്. മൊത്തം 23,000 കോടി വാച്ച് അവര്‍ വന്നതോടെ ഇതുവരെ നടന്നതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട അന്താരാഷ്ട്ര മത്സരമായി ഇത് മാറി. മാര്‍ച്ച് 8 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് ഫൈനല്‍ പോരാട്ടം.
 
അടുത്ത ലേഖനം
Sanju Samson : വേണ്ടത് ഒരു റൺസ് മാത്രം, ധോനിക്ക് ശേഷം മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത അപൂർവനേട്ടത്തിനരികെ സഞ്ജു