WPL 2026: ഗുജറാത്തിനെ 61 റൺസിന് തകർത്തു, തോൽവിയറിയാത്ത കുതിപ്പുമായി ആർസിബി വനിതാ പ്രീമിയർ ലീഗ് പ്ലേഓഫിൽ

RCB, WPL Playoffs, Cricket, Women's Premiere League,ആർസിബി, വനിതാ പ്രീമിയർ ലീഗ്, പ്ലേ ഓഫ്, ക്രിക്കറ്റ് വാർത്ത
അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജനുവരി 2026 (13:04 IST)
വനിതാ പ്രീമിയര്‍ ലീഗ് 2026-ല്‍ തുടര്‍ച്ചയായ അഞ്ചാം വിജയം നേടി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പ്ലേഓഫ് യോഗ്യത ഉറപ്പാക്കി. ഗുജറാത്ത് ജയന്റ്സിനെതിരെ കനത്ത 61 റണ്‍സിന്റെ വിജയത്തോടെയാണ് ടൂര്‍ണമെന്റില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ആര്‍സിബി മാറിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ 117 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

തുടക്കത്തില്‍ 9 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ പതറിയ ആര്‍സിബിയെ രക്ഷിച്ചത് ഗൗതമി നായിക്കിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനമാണ്.സ്മൃതി മന്ദാനയ്ക്കൊപ്പം 60 റണ്‍സിന്റെയും റിച്ച ഘോഷിനൊപ്പം 69 റണ്‍സിന്റെയും നിര്‍ണായക കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തിയ ഗൗതമിയാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളടക്കം 27 റണ്‍സെടുത്ത റിച്ച ഘോഷിന്റെ ആക്രമണാത്മക ബാറ്റിങ്ങും ടീമിന്റെ സ്‌കോറിംഗ് ഉയര്‍ത്താന്‍ സഹായിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായി.
43 പന്തില്‍ 54 റണ്‍സെടുത്ത ആഷ്ലി ഗാര്‍ഡ്‌നര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരും തന്നെ പിന്തുണ നല്‍കിയില്ല. സായലി സത്ഗാരെ (3/21), നദിന്‍ ഡി ക്ലര്‍ക്ക് (2/17) എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനങ്ങളാണ് ഗുജറാത്തിനെ തകര്‍ത്തത്.


ഈ സീസണിലെ അഞ്ച് മത്സരങ്ങളിലും വിജയം നേടിയാണ് ആര്‍സിബി പ്ലേ ഓഫിലെത്തിയത്.
ഗൗതമി നായിക്,ഗ്രേസ് ഹാരിസ്, സ്മൃതി മന്ദാന, റിച്ച ഘോഷ് എന്നിവരുടെ ഫോമും, സായലി സത്ഗാരെയുടെ മികച്ച സ്പിന്‍ ബൗളിംഗും ലോറന്‍ ബെല്ലിന്റെ ബൗളിംഗ് പ്രകടനങ്ങളുമാണ് ആര്‍സിബിയുടെ കരുത്ത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :