അനുബന്ധ വാര്‍ത്തകള്‍
- നെയ്മര്‍ ഈ സീസണില്‍ ഇനി കളിക്കില്ല; ശസ്ത്രക്രിയ വേണം
- ഐപിഎല്ലില്‍ മാത്രമല്ല വുമണ്‍ പ്രീമിയര്‍ ലീഗിലും എയറില്‍ തന്നെ ! ആര്‍സിബി വനിതകള്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി
- 'ഷാജോണിൻ്റെ അതിഗംഭീരമായ പെർഫോമെൻസ്','സന്തോഷം' കണ്ടോ? സിനിമയെ പ്രശംസിച്ച് നടൻ ബിജുക്കുട്ടൻ
- ചിത്രീകരണം പൂര്‍ത്തിയാക്കി ചിമ്പുവിന്റെ പത്തു തല, റിലീസ് മാര്‍ച്ച് അവസാനം
- ഔട്ടിന് മാത്രമല്ല, വൈഡിനും നോബോളിനും ഡിആർഎസ്: വനിതാ ലീഗിലെ പരിഷ്കാരം ഐപിഎല്ലിലും
നീ നമ്മുടെ പാരമ്പര്യം കാത്തു, വനിതാ ഐപിഎല്ലിൽ ആർസിബിക്ക് നേരെ ട്രോൾ മഴ
പ്രഥമ വനിതാ ഐപിഎല്ലിൽ മികച്ച താരനിരയുണ്ടായിട്ടും ആദ്യ മത്സരങ്ങളിൽ വിജയം കണ്ടെത്താനാകാതെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിലും ആർസിബി പരാജയപ്പെട്ടിരുന്നു. വമ്പൻ താരങ്ങളുണ്ടായിട്ടും ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട ടീമിനെ ട്രോളിൽ കൊന്നെടുക്കുകയാണ് സോഷ്യൽ മീഡിയ.
പുരുഷ ടീമായാലും വനിതാ ടീമായാലും ഐപിഎല്ലിൽ ആർസിബിയുടെ കാര്യം ദയനീയമാണെന്നാണ് വിമർശകർ പറയുന്നത്.വിരാട് കോലി തുടങ്ങിവെച്ച പാരമ്പര്യം സ്മൃതി മന്ദാന കാത്തുസൂക്ഷിക്കുകയാണെന്നും എല്ലാ വർഷവും ആർസിബി ആരാധകർക്ക് പറയാനുള്ളത് ഒരേ കഥ മാത്രമാണെന്നും വിമർശകർ പരിഹസിക്കുന്നു. എത്ര ഐപിഎൽ കഴിഞ്ഞാലും എല്ലാ വർഷവും ഈ സാലേ നമതെ എന്ന് പറയാൻ മാത്രമെ ആർസിബിയ്ക്ക് യോഗമുള്ളുവെന്നും ചിലർ അഭിപ്രായപ്പെടുന്നു.