'ഷാജോണിൻ്റെ അതിഗംഭീരമായ പെർഫോമെൻസ്','സന്തോഷം' കണ്ടോ? സിനിമയെ പ്രശംസിച്ച് നടൻ ബിജുക്കുട്ടൻ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (17:10 IST)
 
കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്'സന്തോഷം'.അർജുൻ സത്യന്റെതാണ് തിരക്കഥയും സംഭാഷണവും. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച നടൻ ബിജുക്കുട്ടൻ.
 
ബിജുക്കുട്ടന്റെ വാക്കുകളിലേക്ക്
 
ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല.
ഇത്,ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മമ്മുക്കയുടെ 'യാത്ര' 
എന്ന സിനിമയുടെ പരസ്യമായിരുന്നു.ഒരു നല്ല സിനിമ ആരും കാണാതെ പോകരുത് എന്ന ഓർമപ്പെടുത്തലാണ് ആ പരസ്യവാചകം.നിങ്ങള് 
'സന്തോഷം ' കണ്ടോ?ഞാൻ കണ്ടു.
ഒറ്റയ്ക്കല്ല;കുടുംബസമേതം.നമ്മൾ ആഗ്രഹിക്കുന്നത് മുഴുവൻ സാധ്യമാകലല്ല സന്തോഷം.
നിരാശയും വേദനയും ആകുലതകളും
ആഹ്ലാദങ്ങളും ഒക്കെ സന്തോഷത്തിന് ഇഴ പാകുന്നുണ്ട് എന്ന തിരിച്ചറിവാണ്
അജിത് വി.തോമസിൻ്റെ സന്തോഷം എന്ന സിനിമ പകർന്നു നൽകുന്നത്.
 
ഒരു പുതുമുഖ സംവിധായകന് ഇതിലും മികച്ച ഒരു തുടക്കം സ്വപ്നങ്ങളിൽ മാത്രം.
അർജുൻ ടി. സത്യൻ്റെ ശക്തമായ തിരക്കഥയിൽആദ്യ എന്ന കഥാപാത്രത്തിലൂടെ അനുസിത്താരയുംഅക്ഷര എന്ന കഥാപാത്രത്തിലൂടെ ബേബി ലക്ഷ്മിയും വിസ്മയിപ്പിച്ചുട്ടുണ്ട്.
കൂടാതെകലാഭവൻഷാജോണിൻ്റെ അതിഗംഭീരമായ പെർഫോമെൻസ് എടുത്തു പറയേണ്ട ഒന്നാണ്. അമിത് ചക്കാലയ്ക്കൽ,മല്ലികാ സുകുമാരൻ, ആശാ അരവിന്ദ് എന്നിങ്ങനെ 'സന്തോഷം' നൽകുന്ന കഥാപാത്രങ്ങളാൽ സമ്പന്നമായ 'സന്തോഷം 'കുടുംബസമേതം
നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.
 
യാത്രയുടെ പരസ്യം പോലെ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ
മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല.
കേന്ദ്ര കഥാപാത്രങ്ങളാക്കി അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്'സന്തോഷം'.അർജുൻ സത്യന്റെതാണ് തിരക്കഥയും സംഭാഷണവും. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച നടൻ ബിജുക്കുട്ടൻ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :