ചെന്നൈയും ബെംഗളൂരുവും സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമിച്ചു, വെളിപ്പെടുത്തലുമായി ഇന്ത്യൻ മുൻ ഓപ്പണർ

അഭിറാം മനോഹർ| Last Modified ശനി, 23 ജനുവരി 2021 (17:07 IST)
മലയാളി താരമായ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും നോട്ടമിട്ടിരുന്നതായി മുൻ ഇന്ത്യൻ ഓപ്പണിങ് താരം ആകാഷ് ചോപ്ര. സഞ്ജുവിനെ രാജസ്ഥാൻ നായകനാക്കി പ്രഖ്യാപിക്കുന്നതിന് മുൻപാണ് ട്രേഡിങ്ങിലൂടെ താരത്തെ ടീമിലെത്തിക്കാൻ ഈ രണ്ട് ടീമുകളും ശ്രമിച്ചതെന്നും ചോപ്ര പറയുന്നു.

സഞ്ജുവിനെ സ്വന്തമാക്കാൻ ഈ രണ്ട് ടീമുകൾ ശ്രമിച്ചു എന്നാണ് ഞാൻ മനസിലാക്കുന്നത്. ഈ ടീമുകൾ സമീപിച്ചതിന്ന ശേഷം സഞ്ജുവിനെ ടീമിൽ നിലനിർത്തുക മാത്രമല്ല ടീമിന്റെ നായകനാക്കുക കൂടി ചെയ്‌തു രാജസ്ഥാൻ. സ്റ്റീവ് സ്മിത്തിനെ മാറ്റി ഇന്ത്യൻ താരത്തെ നായകനാക്കിയതിൽ സന്തോഷമുണ്ട്. ഐപിഎല്ലിൽ സ്മിത്തിന് 12.5 കോടി രൂപ വിലയുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആരെങ്കിലും സ്മിത്തിനെ ഇത്രയും തുകയ്‌ക്ക് വാങ്ങിയാൽ അത് തന്നെ അതിശയിപ്പിക്കുമെന്നും ചോപ്ര പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :