അഭിറാം മനോഹർ|
Last Modified വെള്ളി, 2 ജനുവരി 2026 (15:44 IST)
ഏകദിന ക്രിക്കറ്റിന്റെ ഭാവിയില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരമായ രവിചന്ദ്രന്‍ അശ്വിന്‍. രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് കഴിഞ്ഞാല്‍ പിന്നെ ഏകദിന ക്രിക്കറ്റിന്റെ ഭാവി എന്തായി തീരുമെന്ന് അറിയില്ലെന്ന് അശ്വിന്‍ പറയുന്നു. 2027ലെ ഏകദിന ലോകകപ്പിന് ശേഷം ഏകദിന ഫോര്‍മാറ്റിന്റെ ഭാവി എന്താകും എന്ന ആശങ്കയാണ് താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.
ടി20 ക്രിക്കറ്റിന്റെ വരവ് ഏകദിന ഫോര്‍മാറ്റിനെ പ്രതിസന്ധിയിലാക്കി. എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനെത്തിയപ്പൊള്‍ വന്ന മാറ്റവും നമ്മള്‍ കണ്ടു. വിജയ് ഹസാരെ മത്സരങ്ങള്‍ കാണാന്‍ ഒട്ടേറെ പേരാണ് എത്തിച്ചേര്‍ന്നത്. സ്‌പോര്‍ട്‌സാണ് വലുതെന്ന് പറയുമ്പോഴും കോലിയേയും രോഹിത്തിനെയും മാറ്റിനിര്‍ത്തി ചിന്തിക്കാനാകുമോ?, അവര്‍ വിരമിച്ച ശേഷം എന്താകും ഏകദിന ക്രിക്കറ്റിന്റെ ഭാവി? അശ്വിന്‍ ചോദിക്കുന്നു.