അനുബന്ധ വാര്‍ത്തകള്‍
- ലോകകപ്പെത്തുമ്പോഴേക്കും സൂര്യയെ താളത്തിലെത്തിക്കാന്‍ മാനേജ്‌മെന്റ് നീക്കം, സഞ്ജുവിന് ഇനി അവസരം ലഭിച്ചേക്കില്ല
- മേജര്‍ ലീഗ് ക്രിക്കറ്റില്‍ പൂരന്റെ പൂരവെടിക്കെട്ട്, പ്രഥമ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്
- Stuart Broad: സ്റ്റുവര്‍ട്ട് ബ്രോഡിന് ഇന്ന് അവസാന ദിനം !
- ഏകദിനം സൂര്യ മനസിലാക്കിവരുന്നതെ ഉള്ളു, പിന്തുണയുമായി ദ്രാവിഡ്
- കോലിയും രോഹിത്തും ഇല്ലെങ്കില്‍ കാറ്റഴിച്ചിട്ട ബലൂണ്‍ മാത്രം, ഇന്ത്യന്‍ ടീമിന്റെ അവസ്ഥ പരിതാപകരം
അവന്‍ ഏകദിനം പഠിക്കുകയാണ്, ഇനിയും അവസരങ്ങള്‍ നല്‍കും; സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് രാഹുല്‍ ദ്രാവിഡ്
സൂര്യകുമാര്‍ യാദവിന് ഏകദിന ഫോര്‍മാറ്റില്‍ ഇനിയും അവസരങ്ങള്‍ നല്‍കുമെന്ന സൂചന നല്‍കി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സൂര്യകുമാര്‍ ഏകദിന ഫോര്‍മാറ്റ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ദ്രാവിഡ് പറഞ്ഞു. ഇന്ത്യക്ക് വേണ്ടി 25 ഏകദിനങ്ങളില്‍ നിന്ന് വെറും 23.80 ശരാശരിയില്‍ 476 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ ഇതുവരെ നേടിയിരിക്കുന്നത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം നേടിയിട്ടുള്ള സൂര്യയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 64 ആണ്. സൂര്യക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്ന ടീം മാനേജ്‌മെന്റിന്റെ നിലപാട് ചോദ്യം ചെയ്തപ്പോള്‍ സൂര്യയെ പൂര്‍ണമായി ന്യായീകരിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ചെയ്യുന്നത്.
'സൂര്യകുമാര്‍ വളരെ നല്ല കളിക്കാരനാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഒരുപാട് അവസരങ്ങളില്‍ സൂര്യ അത് തെളിയിച്ചിട്ടുമുണ്ട്. പ്രത്യേകിച്ച് ട്വന്റി 20 യിലും ആഭ്യന്തര ക്രിക്കറ്റിലും വൈറ്റ് ബോള്‍ ക്രിക്കറ്റിലും. ട്വന്റി 20 യില്‍ ഉള്ളതുപോലെ മികച്ച റെക്കോര്‍ഡ് ഏകദിനത്തില്‍ ഇല്ലാത്ത ആദ്യ കളിക്കാരന്‍ ആയിരിക്കും ചിലപ്പോള്‍ സൂര്യ. അദ്ദേഹം ഏകദിന ഫോര്‍മാറ്റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നതിനു മുന്‍പ് ഐപിഎല്ലിലൂടെയെല്ലാം ഒട്ടേറെ ട്വന്റി 20 മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ഏകദിനം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനു ഏകദിന ഫോര്‍മാറ്റില്‍ മികച്ച കളികള്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അദ്ദേഹം ഏകദിനം പഠിക്കുകയാണ്. എങ്ങനെ മധ്യനിരയില്‍ ബാറ്റ് ചെയ്യണമെന്നും അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം വളരെ കഴിവുള്ള താരമായതിനാല്‍ ഞങ്ങളാല്‍ ആവുന്ന വിധം ഒട്ടേറെ അവസരങ്ങള്‍ അദ്ദേഹത്തിനു നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' ദ്രാവിഡ് പറഞ്ഞു.