1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Predicted Squad for ODI World Cup

ഓപ്പണര്‍മാരായി രോഹിത്തും ഗില്ലും, മധ്യനിരയില്‍ രാഹുല്‍; ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ച താരങ്ങള്‍

Predicted Squad for ODI World Cup
ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് സ്ഥാനം ഉറപ്പിച്ച് ഏതാനും താരങ്ങള്‍. രോഹിത് ശര്‍മ, വിരാട് കോലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. മലയാളി താരം സഞ്ജു സാംസണിന്റെ കാര്യം തുലാസിലാണ്. പരുക്കില്‍ നിന്ന് മുക്തനായി റിഷഭ് പന്ത് തിരിച്ചെത്തിയില്ലെങ്കില്‍ പകരക്കാരനായി സഞ്ജുവിനാകും നറുക്ക് വീഴുക. 
 
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും സ്ഥാനം ഉറപ്പിച്ചു. മധ്യനിരയില്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരാണ് ഉറപ്പായും സ്ഥാനം ഉറപ്പിച്ചവര്‍. കെ.എല്‍.രാഹുലും സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ ഉപനായകനായി ടീമിലുണ്ടാകും. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും സ്പിന്നര്‍മാര്‍. പേസര്‍മാരായി ആദ്യ പരിഗണന ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കാണ്. 
 
 
 
 
അടുത്ത ലേഖനം
തോൽവിക്ക് പിന്നാലെ പ്രതിഷേധം, നിലയ്ക്കാത്ത കൂവൽ, നാണം കെട്ട് ലയണൽ മെസ്സി