അനുബന്ധ വാര്‍ത്തകള്‍
- ട്വന്റി 20 ഫോര്‍മാറ്റ്: പുതിയ നായകനെ തേടി മാനേജ്മെന്റ്, സാധ്യത പട്ടികയില്‍ റിഷഭ് പന്തും ! തലയില്‍ കൈവെച്ച് ആരാധകര്‍
- England vs Pakistan, T 20 World Cup Final: ഫൈനല്‍ മഴ മൂലം തടസപ്പെട്ടാല്‍ ആരെ വിജയിയായി പ്രഖ്യാപിക്കും? നടക്കാന്‍ പോകുന്നത് ഇങ്ങനെ
- T 20 World Cup Final, England vs Pakistan: ഇംഗ്ലീഷ് പരീക്ഷ പാസാകാന്‍ പാക്കിസ്ഥാന്, ട്വന്റി 20 ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്
- വമ്പന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ട്വന്റി 20 ഫോര്‍മാറ്റില്‍ പുതിയ നായകനും പരിശീലകനും സാധ്യത
- ഐപിഎൽ കളിക്കുമ്പോൾ ഇവർക്കാർക്കും ജോലിഭാരമില്ലേ, സീനിയർ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗവാസ്കർ
പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കി ഇംഗ്ലണ്ട്; ഫൈനലില്‍ വിജയലക്ഷ്യം 138 റണ്‍സ്
സാം കറാന്, ആദില്‍ റാഷിദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയത്
ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് വെറും 138 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
സാം കറാന്, ആദില്‍ റാഷിദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കിയത്. കറാന് നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ആദില്‍ റാഷിദും ക്രിസ് ജോര്‍ദാനും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ബെന്‍ സ്റ്റോക്സ് ഒരു വിക്കറ്റ് നേടി.
28 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 38 റണ്‍സ് നേടിയ ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. ബാബര്‍ അസം 32 റണ്‍സ് നേടി.