സെമി ഫൈനല്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്ത്

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്

രേണുക വേണു| Last Modified ശനി, 11 നവം‌ബര്‍ 2023 (19:47 IST)

ഏകദിന ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്ത്. ലീഗ് ഘട്ടത്തിലെ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാക്കിസ്ഥാന്റെ വഴികള്‍ അടഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടിയിരുന്നു. സെമി ഫൈനലിലേക്ക് യോഗ്യത നേടണമെങ്കില്‍ പാക്കിസ്ഥാന്‍ ഈ സ്‌കോര്‍ 6.4 ഓവറില്‍ മറികടക്കണമായിരുന്നു. ഇത് അസാധ്യമായതോടെ പാക്കിസ്ഥാന്റെ പുറത്തേക്കുള്ള വഴികള്‍ തുറന്നു. ഇനി ഇംഗ്ലണ്ടിനെതിരെ ജയിച്ചാലും പാക്കിസ്ഥാന് രക്ഷയില്ല.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. നവംബര്‍ 15 ബുധനാഴ്ചയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമി മത്സരം. നവംബര്‍ 16 വ്യാഴാഴ്ച ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക സെമി നടക്കും. 19 ഞായറാഴ്ച ഫൈനല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :