മഹാനായ സച്ചിനെ പോലെ എക്കാലത്തെയും മികച്ച താരം: കോലിയ്ക്ക് ആശംസകള്‍ അറിയിച്ച് വിവ് റിച്ചാര്‍ഡ്‌സ്

അഭിറാം മനോഹർ| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (14:42 IST)
വിരാട് കോലി ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച താരവും അഭിമാനവുമാണെന്ന് വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. മൈതാനത്ത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍ അതിജീവിക്കുവാനുള്ള കോലിയുടെ മനോവീര്യത്തെയും ബാറ്റിംഗ് ഇതിഹാസം പുകഴ്ത്തി. കോലിയുടെ മനോവീര്യമാണ് മികച്ച പ്രകടനങ്ങള്‍ നേടാന്‍ അദ്ദേഹത്തെ സഹായിക്കുന്നതെന്നും റിച്ചാര്‍ഡ്‌സ് പറഞ്ഞു.

ഞാന്‍ വിരാടിന്റെ വലിയ ആരാധകനാണ്. മഹാനായ സച്ചിനെ പോലുള്ളവര്‍ക്കൊപ്പം കോലി എന്തുകൊണ്ടാണ് ലോകത്തെ എക്കാലത്തെയും മികച്ച താരമായി മാറുന്നതെന്ന് അദ്ദേഹം തെളിയിക്കുന്നു. 1,021 ദിവസം ക്രിക്കറ്റില്‍ സെഞ്ചുറി നേടാന്‍ സാധിക്കാതിരുന്നപ്പോള്‍ കോലിയുടെ സുവര്‍ണ്ണകാലം അവസാനിച്ചെന്ന് വിമര്‍ശകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ വിസ്മയകരമായ പ്രകടനമാണ് കോലി നടത്തുന്നത്. എം എസ് ധോനിയുടെ നേതൃത്വത്തില്‍ ഇന്ത്യ 2011ല്‍ കിരീടം നേടിയ ശേഷം മറ്റൊന്ന് കൂടി ഇന്ത്യ സ്വന്തമാക്കാനുള്ള എല്ലാ സാധ്യതയും കാണുന്നു. വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞു.

പാകിസ്ഥാന്‍ അവരുടെ കഴിവുകള്‍ പയോഗിച്ച് സെമി സാധ്യതകള്‍ ഉറപ്പിച്ചില്ലെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. പാക് ടീമില്‍ എത്രമാത്രം കഴിവുണ്ടെന്ന് താന്‍ പാക് സൂപ്പര്‍ ലീഗില്‍ പരിശീലകനെന്ന നിലയില്‍ കണ്ടതാണ്. ലോകകപ്പ് പോയിന്റ് പട്ടികയിലെ സ്ഥാനമല്ല അതിലേറെ കഴിവുള്ള ടീമാണ് പാകിസ്ഥാന്റേത്. തന്റെ അഭിപ്രായത്തില്‍ അഫ്ഗാനിസ്ഥാനാണ് ലോകകപ്പിന്റെ ഹൈലൈറ്റെന്നും വിവ് റിച്ചാര്‍ഡ്‌സ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :