ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും പാക്കിസ്ഥാനെ തോല്‍പ്പിക്കേണ്ടത് ഇംഗ്ലണ്ടിന് അത്യാവശ്യം ! കാരണം ഇതാണ്

രേണുക വേണു| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (15:24 IST)

ലോകകപ്പിന്റെ സെമി ഫൈനല്‍ കാണാതെ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പുറത്തായെങ്കിലും ശനിയാഴ്ച നടക്കാനിരിക്കുന്ന ലീഗ് ഘട്ടത്തിലെ അവസാന മത്സരം അവര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. പാക്കിസ്ഥാനാണ് ഈ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 2025 ല്‍ നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടണമെങ്കില്‍ ഇംഗ്ലണ്ടിന് പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ജയം അനിവാര്യമാണ്.

നിലവില്‍ എട്ട് കളികളില്‍ നിന്ന് രണ്ട് ജയത്തോടെ നാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഇംഗ്ലണ്ട്. പാക്കിസ്ഥാനെതിരെ മികച്ച ജയം സ്വന്തമാക്കിയാല്‍ ഇംഗ്ലണ്ടിന് ഏഴാം സ്ഥാനത്ത് തുടരാന്‍ സാധിക്കും. ലോകകപ്പ് യോഗ്യത റൗണ്ട് കഴിയുമ്പോള്‍ ആദ്യ ഏഴ് സ്ഥാനത്തുള്ള ടീമുകളാണ് ചാംപ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടുക. ആതിഥേയരായ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫിക്ക് നേരിട്ടു യോഗ്യത നേടും. അതേസമയം പാക്കിസ്ഥാനോട് തോറ്റാല്‍ ഏകദിന ലോകകപ്പ്, ട്വന്റി 20 ലോകകകപ്പ് ചാംപ്യന്‍മാരായ ഇംഗ്ലണ്ട് പോയിന്റ് പട്ടികയില്‍ താഴേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ട്. ഇത് അവരുടെ ചാംപ്യന്‍സ് ട്രോഫി യോഗ്യതയെ ബാധിച്ചേക്കും. അതുകൊണ്ട് പാക്കിസ്ഥാനെതിരെ വാശിയോടെ കളിക്കാന്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :