India U19 vs Pakistan U19: പാക്കിസ്ഥാനു മുന്നില്‍ നാണംകെട്ട് ഇന്ത്യ; ഫൈനലില്‍ 191 റണ്‍സ് തോല്‍വി

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 347 റണ്‍സെടുത്തത്

Pakistan Beat India, India U19 vs Pakistan U19 Match
രേണുക വേണു| Last Modified ഞായര്‍, 21 ഡിസം‌ബര്‍ 2025 (19:57 IST)

India U19 vs Pakistan U19: ഏഷ്യ കപ്പ് അണ്ടര്‍ 19 ഫൈനലില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 348 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ഇന്ത്യ 156 നു ഓള്‍ഔട്ടായി. 191 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 347 റണ്‍സെടുത്തത്. ഓപ്പണര്‍ സമീര്‍ മിന്‍ഹാസ് പാക്കിസ്ഥാനായി 113 പന്തില്‍ 17 ഫോറും ഒന്‍പത് സിക്‌സും സഹിതം 172 റണ്‍സ് നേടി. അഹമ്മദ് ഹുസൈന്‍ 72 പന്തില്‍ 56 റണ്‍സെടുത്തു. ഉസ്മാന്‍ ഖാന്‍ 45 പന്തില്‍ 35 റണ്‍സുമായി പൊരുതി. ഇന്ത്യക്കായി ദീപേഷ് ദീവേന്ദ്രന്‍ മൂന്നും ഹെനില്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശി 10 പന്തില്‍ 26 റണ്‍സുമായി മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നാലെ വന്നവര്‍ക്കു യാതൊന്നും ചെയ്യാന്‍ സാധിച്ചില്ല. വാലറ്റത്ത് ദീപേഷ് ദേവേന്ദ്രന്‍ 16 പന്തില്‍ 36 റണ്‍സെടുത്ത് പൊരുതി. പാക്കിസ്ഥാനായി ആലി റാസ 6.2 ഓവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സയ്യം, അബ്ദുള്‍ സുബ്ഹാന്‍, ഹുസൈഫ അഹ്‌സാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :