രേണുക വേണു|
Last Modified ഞായര്‍, 21 ഡിസംബര്‍ 2025 (09:21 IST)
Ashes 2025-26: ആഷസ് മൂന്നാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയയ്ക്കു ജയം. ഇംഗ്ലണ്ടിനെ 82 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 3-0 ത്തിനു ഓസ്‌ട്രേലിയ സ്വന്തമാക്കി.
435 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 352 നു ഓള്‍ഔട്ട് ആയി. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി സാക് ക്രൗലി (151 പന്തില്‍ 85), ജാമി സ്മിത്ത് (83 പന്തില്‍ 60) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. വില്‍ ജാക്‌സ് 137 പന്തില്‍ 47 റണ്‍സെടുത്തു. വാലറ്റത്ത് ബ്രണ്ടന്‍ കാര്‍സ് (64 പന്തില്‍ പുറത്താകാതെ 39) പൊരുതി നോക്കി. ജോ റൂട്ട് (63 പന്തില്‍ 39), ഹാരി ബ്രൂക്ക് (56 പന്തില്‍ 30) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കായി നായകന്‍ പാറ്റ് കമ്മിന്‍സും മുതിര്‍ന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും സ്പിന്നര്‍ നഥാന്‍ ലിന്നും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ടിനു ഒരു വിക്കറ്റ്.
സ്‌കോര്‍ കാര്‍ഡ്
ഓസ്‌ട്രേലിയ, ഒന്നാം ഇന്നിങ്‌സ് - 371/10
ഇംഗ്ലണ്ട്, ഒന്നാം ഇന്നിങ്‌സ് - 286/10
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയ്ക്കു 85 റണ്‍സ് ലീഡ്
ഓസ്‌ട്രേലിയ, രണ്ടാം ഇന്നിങ്‌സ് -349/10
ഇംഗ്ലണ്ട്, രണ്ടാം ഇന്നിങ്‌സ് - 352/10