അനുബന്ധ വാര്ത്തകള്
- പ്രിയപ്പെട്ടവർക്ക് ടീമിൽ തുടർച്ചയായി അവസരം നൽകുന്നു, കെ എൽ രാഹുലിനെ ടീമിൽ പരിഗണിച്ചതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം
- മത്സരത്തിന് അനുയോജ്യമല്ല, ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് വേദി ധരംശാലയിൽ നിന്നും മാറ്റി
- വനിതാ ഐപിഎൽ താരലേലം ഇന്ന്, വിലയേറിയ താരമാകാൻ മത്സരിക്കുന്നവർ ഈ താരങ്ങൾ
- അക്സർ പട്ടേൽ ജഡേജയേക്കാൾ റേഞ്ചുള്ള താരം, ആരണ് കേമനെന്ന ചോദ്യത്തിന് പത്താൻ്റെ മറുപടി
- നാട്ടിൽ 17 ഇന്നിങ്ങ്സിൽ നിന്നും നേടിയത് 1,111 റൺസ്, ടെസ്റ്റിൽ ഓപ്പണറെന്ന നിലയിൽ രോഹിത്തിൻ്റേത് അസാമാന്യമായ പ്രകടനം
ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ മനസിലായി കാണുമല്ലോ? ഓസീസിനെ പരിഹസിച്ച് കൈഫ്
ബോർഡർ- ഗവാസ്കർ ട്രോഫിക്കായി ഇന്ത്യയിലെത്തിയ ഓസീസ് സംഘം ആദ്യ ടെസ്റ്റ് മത്സരത്തിന് മുൻപ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ്റെ ബൗളിംഗിനോട് സാമ്യമുള്ള മഹേഷ് പിതിയക്കൊപ്പം നെറ്റ്സിൽ പരിശീലനം നടത്തിയത് വലിയ വാർത്തയായിരുന്നു. ടെസ്റ്റിൽ ഓസീസിന് വെല്ലിവിളിയായ താരത്തെ നേരിടാനായിരുന്നു ഈ പ്രത്യേക പരിശീലനം.
പിതിയയ്ക്ക് പുറമെ അക്സർ പട്ടേലിനെയും, ജഡെജയേയും നേരിടാനായി ശശാങ്ക് മെഹ്റോത്ര എന്ന ഇടം കയ്യൻ സ്പിന്നറെയും ഓസീസ് ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ അശ്വിനും ജഡേജയും ചേർന്ന് ഓസീസിനെ തകർത്തെറിയുകയായിരുന്നു. ഇതിന് പിന്നാലെ ഓസീസ് ടീമിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
ഡൽഹിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഓസീസ് ഡ്യൂപ്ലിക്കേറ്റ് ബൗളർമാരെ വെച്ച് പരീക്ഷണം തുടരുമോ എന്ന് കൈഫ് ചോദിക്കുന്നു. ഡ്യുപ്ലിക്കേറ്റ് അശ്വിനെയും ഒറിജിനൽ അശ്വിനെയും നേരിടുന്നതിലെ