മത്സരത്തിന് അനുയോജ്യമല്ല, ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് വേദി ധരംശാലയിൽ നിന്നും മാറ്റി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (13:08 IST)
ഇന്ത്യ-ബോർഡർ-ഗവാസ്കർ പരമ്പരയിലെ മൂന്നാം ടെസ്റ്റിൻ്റെ വേദി ധരംശാലയിൽ നിന്നും മാറ്റി. ഗ്രൗണ്ടും സാഹചര്യങ്ങളും മത്സരത്തിന് അനുകൂലമല്ലാത്തതിനെ തുടർന്നാണ് തീരുമാനം. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാകും മൂന്നാം ടെസ്റ്റ് മത്സരം നടത്തുകയെന്ന് ബിസിസിഐ അറിയിച്ചു.

ധരംശാലയിലെ കടുത്ത തണുപ്പ് കാരണം സ്റ്റേഡിയത്തിലെ ഔട്ട്ഫീൽഡിലെ പുല്ലിന് ആവശ്യമായ വളർച്ചയില്ല. ഇത് കൈവരിക്കാൻ കൂടുതൽ സമയം എടുക്കും എന്നതിനാലാണ് വേദി മാറ്റിയതെന്ന് ബിസിസിഐ അറിയിച്ചു. അന്താരാഷ്ട മത്സരത്തിന് വേദി അനുകൂലമല്ലെന്ന ബിസിസിഐ ക്യൂറേറ്ററിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :