പ്രണയദിനത്തിൽ വീണ്ടും വിവാഹിതരാകാനൊരുങ്ങി ഹാർദ്ദിക്കും നടാഷയും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (15:51 IST)
വാലൻ്റൈൻസ് ദിനത്തിൽ വീണ്ടും വിവാഹിതരാവാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക് പാണ്ഡ്യയും ഭാര്യയും നടിയും മോഡലുമായ സ്റ്റാൻകോവിച്ചും. 3 വർഷം മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ഇത്തവണ വലിയ രീതിയിലുള്ള വിവാഹസൽക്കാരങ്ങളോടെയാണ് വീണ്ടും വിവാഹിതരാകുന്നത്.

രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാണ് വിവാഹചടങ്ങുകൾ. ആദ്യം വിവാഹിതരായത് വളരെ ധൃതിപിടിച്ചായിരുന്നുവെന്നും കുറച്ചുകൂടി വിപുലമായ രീതിയിൽ ആഘോഷത്തോടെ വിവാഹം നടത്തുക എന്നത് ഇരുവരുടെയും ആഗ്രഹമായിരുന്നുവെന്നും ഇരുവരുടെയും കുടുംബങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ന് തുടങ്ങുന്ന വിവാഹച്ചടങ്ങുകൾ 16 വരെ നീണ്ട് നിൽക്കും. ഹൽദി,മെഹന്ദി തുടങ്ങിയ എല്ലാ ചടങ്ങുകളോടെയുമാണ് വിവാഹം. സഹോദരനും ഇന്ത്യൻ താരവുമായ ക്രുണാൽ പാണ്ഡ്യയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരം നടക്കുന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കും. 2020 മെയ് 31നായിരുന്നു 29 കാരനായ ഹാർദ്ദിക്കും 30 കാരിയായ നടാഷയും വിവാഹിതരായത്. ഇരുവർക്കും അഗസ്ത്യ എന്ന് പേരുള്ള മകനുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :