അഭിറാം മനോഹർ|
Last Modified വെള്ളി, 10 ഫെബ്രുവരി 2023 (19:51 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാഗ്പൂർ ടെസ്റ്റിലെ രണ്ടാം ടെസ്റ്റിൽ
സഞ്ജയ് മഞ്ജരേക്കർ നടത്തിയ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ മുൻ ടെസ്റ്റ് ഓപ്പണിംഗ് താരം മുരളി വിജയ്. ഇന്ത്യയിൽ നടക്കുന്നകളിയുടെ ആദ്യ സെഷനിൽ മികച്ച തുടക്കം ലഭിച്ച ശേഷം അത് വലിയ സ്കോറുകളാക്കി മാറ്റുന്നതിൽ ഏറ്റവും മികച്ച ബാറ്റർ എന്ന സ്ഥാനം മുരളി വിജയ്ക്കാണ്.
ഈ കണക്കുകൾ കളിയുടെ ബ്രോഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സ് പ്രദർശിക്കവെ കോലിക്കും രോഹിത്തിനുമെല്ലാം മുകളിൽ മുരളി വിജയ് ആണെന്ന് കണ്ട് തനിക്ക് അതിശയം തോന്നുന്നുവെന്നാണ് മഞ്ജരേക്കർ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് മുരളി വിജയ് മഞ്ജരേക്കർക്ക് മറുപടിയുമായെത്തിയത്.ചില മുംബൈ കളിക്കാർക്ക് ദക്ഷിണേന്ത്യൻ കളിക്കാരെ ഒരിക്കലും അഭിനന്ദിക്കാൻ കഴിയാറില്ലെന്ന് മുരളി വിജയ് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ മികച്ച കൺവേർഷൻ നിരക്കുള്ള താരങ്ങളുടെ പട്ടികയിൽ 60% കൺവേർഷൻ റേറ്റുള്ള മുരളി വിജയ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. മുഹമ്മദ് അസ്ഹറുദീൻ(54.2%) പോളി ഉമ്രിഗർ (53.8%) വിരാട് കോലി (52%) രോഹിത് ശർമ (50%) എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് താരങ്ങൾ. ഇന്ത്യയ്ക്കായി 61 ടെസ്റ്റുകൾ കളിച്ച മുരളി വിജയ് 38.28 ശരാശരിയിൽ 3982 റൺസും 12 സെഞ്ചുറികളും 15 അർധസെഞ്ചുറികളും നേടിയിട്ടുണ്ട്.