ഇന്ത്യയ്ക്ക് നിരാശ, മൂന്നാം ടെസ്റ്റിലും ബുമ്ര തിരിച്ചെത്തിയേക്കില്ല

അഭിറാം മനോഹർ| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (13:10 IST)
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് സൂചന. പരിക്കിൽ നിന്നും മോചിതനായ താരം പൂർണ്ണമായി കായികക്ഷമത വീണ്ടെടുത്തെങ്കിലും ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നടക്കുന്ന ഓസീസിനെതിരായ ഏകദിന പരമ്പരയിലോ ഐപിഎല്ലിലോ ആകും ബുമ്ര തിരിച്ചെത്തുക.

ഈ വർഷം ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ താരത്തെ തിരക്കിട്ട് മത്സരക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരേണ്ടതില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. കഴിഞ്ഞ വർഷം പരിക്കിനെ തുടർന്ന് താരത്തിന് ഏഷ്യാകപ്പും ടി20 ലോകകപ്പും നഷ്ടമായിരുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :