അനുബന്ധ വാര്‍ത്തകള്‍
- ബുമ്രയുടെ ശസ്ത്രകിയ വിജയകരം, താരത്തെ ടീമിലെത്തിക്കാൻ തീവ്രശ്രമങ്ങളുമായി ഇന്ത്യ
- ചില താരങ്ങൾക്ക് മാത്രം പ്രത്യേക പരിഗണന ലഭിക്കും, സൂര്യകുമാറിന് കിട്ടുന്ന അവസരങ്ങളെ വിമർശിച്ച് മുൻ താരം
- ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു വളരുകയാണ്, പക്ഷേ പരിക്കിൽ നിന്നും തിരിച്ചെത്തുന്ന സഞ്ജു ബാറ്റിംഗിൽ തിളങ്ങിയേക്കില്ല
- സൂര്യയ്ക്ക് പകരക്കാരൻ സഞ്ജുവോ? എന്ത് മണ്ടത്തരമാണ് പറയുന്നത്, പ്രതികരണവുമായി കപിൽദേവ്
- ഒപ്പം കളിച്ചവരിൽ വിക്കറ്റിനിടയിലെ ഓട്ടത്തിൽ ഏറ്റവും വേഗത ധോനിയ്ക്കല്ല, മോശക്കാരൻ ആ താരം:, മറുപടി നൽകി കോലി
പ്രഥമ വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്
പ്രഥമ വനിത പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്. ഫൈനൽ മത്സരത്തിൽ ഡളി ക്യാപിറ്റസിനെ 7 വിക്കറ്റിന് തകർത്താണ് മുംബൈയുടെ കിരീടനേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന വിക്കറ്റിൽ രാധാ യാദവും ശിഖ പാണ്ഡെയും നടത്തിയ ചെറുത്തുനിൽപ്പാണ് 79 റൺസിന് 9 വിക്കറ്റ് എന്ന നിലയിലേക്ക് തകർന്ന ഡൽഹിയെ 100 റൺസ് കടത്തിയത്. ശിഖ പാണ്ഡെയും രാധാ യാദവും 27 റൺസ് വീതം നേടി.
ഡൽഹി ഉയർത്തിയ ചെറിയ വിജയലക്ഷ്യം നേടാനിറങ്ങിയ മുംബൈയ്ക്ക് 4 ഓവറിനിടെ 2 വിക്കറ്റുകൾ നഷ്ടമായെങ്കിലും അർധസെഞ്ചുറി നേടിയ നാറ്റ് സ്കീവറുടെയും ഹർമാൻ കൗറിൻ്റെയും പ്രകടനങ്ങൾ ടീമിനെ അനായാസ വിജയത്തിലേക്കെത്തിച്ചു. മൂന്നാം വിക്കറ്റിൽ 109 റൺസാണ് ഇരുവരും നേടിയത്. നാറ്റ് സ്കീവർ 55 പന്തിൽ നിന്നും 60* റൺസും ഹർമൻ കൗർ 39 പന്തിൽ നിന്നും 37 റൺസും നേടി.