ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യൻ പേസ് ബൗളിംഗ് താരം ജസ്‌പ്രീത് ബുമ്രക്ക് പിന്തുണയുമായി മുഹമ്മദ് ഷമി.പുറത്തുനില്‍ക്കുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ് എന്നാണ് വിമർശകർക്കെതിരെ ഷമിയുടെ പ്രതികരണം. പുറത്തുനില്‍ക്കുന്ന ആളുകള്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ഇക്കാലത്ത് താരങ്ങളെ വിമര്‍ശിച്ച് പണമുണ്ടാക്കുകയാണ് പലരും ചെയ്യുന്നത്. ഇന്ത്യൻ ടീമിന് വേണ്ടി ബുമ്ര കൈവരിച്ച നേട്ടങ്ങൾ നിങ്ങൾക്കെങ്ങനെയാണ് മറക്കാൻ സാധിക്കുക.ബുമ്രയെ കുറിച്ച് ആളുകൾ സംസാരിക്കുന്നതെല്ലാം നല്ലതുതന്നെ. എന്നാൽ മൂന്നോ നാലോ...