അനുബന്ധ വാര്‍ത്തകള്‍
- മരണത്തിന്റെ കൈപ്പിടിയിലൊതുങ്ങിയ ഹെലികോപ്റ്റർ ഷോട്ട്; സുശാന്ത് ഇനി ഓര്‍മ്മ
- ധോണി ഒരു അധികപ്പറ്റോ? ഒന്നും അവസാനിച്ചിട്ടില്ല
- ധോണിക്ക് ഒരു പകരക്കാരനോ? സാധ്യമല്ല!
- ഐപിഎൽ ഇല്ലെങ്കിലും ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തും, ഐപിഎൽ കൊണ്ട് ധോണിയെ പോലൊരു താരത്തെ അളക്കരുതെന്ന് മുൻ ഇന്ത്യൻ താരം
- 5 ബോൾ, 5 സിക്സ്; അടിച്ച് പറത്തി ധോണി, അമ്പരപ്പിക്കുന്ന തിരിച്ചുവരവ്
"ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക" - ധോണി യുഗം അവസാനിച്ചു!
‘ഇതുവരെ നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ – മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കൽ കുറിപ്പാണിത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിനിടെയാണ് ധോണിയുടെ വിരമിക്കൽ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ന്യൂസീലൻഡിനെതിരെ ലോകകപ്പ് സെമിയിൽ നടന്ന മത്സരമാണ് ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരം. ടെസ്റ്റിൽനിന്ന് 2014ൽ ധോണി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.