5 ബോൾ, 5 സിക്സ്; അടിച്ച് പറത്തി ധോണി, അമ്പരപ്പിക്കുന്ന തിരിച്ചുവരവ്

ചിപ്പി പീലിപ്പോസ്| Last Updated: ശനി, 7 മാര്‍ച്ച് 2020 (08:06 IST)
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം എം എസ് ധോണി കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. അതിന്റെ പരിശീലനത്തിലാണ് ധോണി. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചാല്‍ മാത്രമേ ധോണിക്ക് ഇനി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ കഴിയുകയുള്ളു.

ഇതിന്റെ ഭാഗമായി നെറ്റ്സിൽ കഠിന പ്രയത്നത്തിലാണ് താരം. നെറ്റ്സിലെ പരിശീലനത്തിൽ തുടരെ 5 സിക്സ് പറത്തുന്ന ധോണിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. അമ്പരപ്പിക്കുന്ന തിരിച്ചുവരവായിരിക്കും താരം ആരാധകർക്കായി കാഴ്ച വെയ്ക്കുക എന്ന കാര്യത്തിൽ യാതോരു സംശയവും ഇല്ല.

മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന അടക്കമുളള ചെന്നൈ താരങ്ങളെ സാക്ഷി നിര്‍ത്തിയാണ് ധോണി തുടര്‍ച്ചയായി അഞ്ച് സിക്‌സുകള്‍ പായിക്കുന്നത്. ദി സൂപ്പര്‍ കിംഗ് ഷോ എന്ന് പറഞ്ഞ് സ്റ്റാര്‍ സ്പോര്‍ട്സ് തന്നെ ആണ് വീഡിയോ പങ്കുവെയ്ക്കുന്നത്.

കഴിഞ്ഞ വൺഡേ ഇന്റർനാഷ്ണൽ വേൾഡ് കപ്പിലെ പരാജയം മുതൽ കേട്ട പഴികൾക്കെല്ലാം ചേർത്ത് ഐപിഎല്ലിൽ ധോണി മറുപടി നൽകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മാർച്ച് 29നാണ് ഐപി എല്ലിന് തുടക്കമാകുന്നത്. വാംഖടെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർകിങ്‌സും മുബൈ ഇന്ത്യൻസും തമ്മിലാണ് അദ്യ മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :