ശ്രീനു എസ്|
Last Modified ചൊവ്വ, 25 മെയ് 2021 (17:47 IST)
ബ്ലാക്ക് ഫംഗസ് മരുന്നിന്റെ വിതരണം കേന്ദ്രം കൂട്ടി. ബ്ലാക്ക് ഫംഗസിനുള്ളമരുന്നായ ആംഫോടെറിസിന്‍-ബിയുടെ വിതരണമാണ് കൂട്ടിയത്. കേരളം ഉള്‍പ്പെടെ 22 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് കൂട്ടിയത്. ലോകത്തില്‍ ഇന്ത്യയിലാണ് ബ്ലാക്ക് ഫംഗസ് ബാധിതര്‍ കൂടുതലുള്ളത്.
പ്രമേഹരോഗമുള്ളവരിലും സ്റ്റിറോയിഡ് മരുന്ന് കഴിക്കുന്നവരിലും കൊവിഡ് രോഗബാധിതരിലുമാണ് ബ്ലാക്ക് ഫംഗസ് ബാധിക്കുന്നത്.