1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mohanlal elected as KCL brand ambassador

KCL: കേരള ക്രിക്കറ്റ് ലീഗിന് അരങ്ങൊരുങ്ങുന്നു, ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Mohanlal
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍ താരം മോഹന്‍ലാല്‍. ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നതെന്നും കേരള ക്രിക്കറ്റിലുള്ള മികച്ച പ്രതിഭകള്‍ക്ക് ദേശീയതലത്തില്‍ ശ്രദ്ധ ലഭിക്കാനും അതുവഴി കൂടുതല്‍ അവസരങ്ങള്‍ കൈവരാനുമുള്ള സാധ്യതയാണ് ലീഗിലൂടെ ഒരുങ്ങുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
 
സിനിമാ സംഘടനകളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള റ്റീമിന്റെ നായകനായിരുന്നു മോഹന്‍ലാല്‍. മോഹന്‍ലാലിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതോടെ കേരള ക്രിക്കറ്റ് ലീഗിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നാണ് കെസിഎ പ്രതീക്ഷിക്കുന്നത്. ഐപിഎല്‍ മാതൃകയില്‍ മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട 6 ടീമുകള്‍ അണിനിരക്കുന്ന ടി20 ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ 2 മുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലാണ് സംഘടിപ്പിക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ സമ്മാനതുക. പകലും രാത്രിയുമായി 2 മത്സരങ്ങളാകും ദിവസവും ഉണ്ടാവുക.
അടുത്ത ലേഖനം
Natwest Trophy 2002: ജേഴ്‌സി ഊരി കറക്കണമെന്ന് ഗാംഗുലി പറഞ്ഞെങ്കിലും സച്ചിന്‍ പറ്റില്ലെന്ന് വ്യക്തമാക്കി; വിഖ്യാതമായ ആ സെലിബ്രേഷനു പിന്നില്‍ !