1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. I will send the screenshot shami reply to doubters

എന്റെ ഫിറ്റ്‌നസിലാണോ സംശയം, ഞാന്‍ സ്‌ക്രീന്‍ ഷോട്ട് അയച്ചുതരാം, വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഹമ്മദ് ഷമി

Mohammed shami, Shami fitness, Cricket News,Indian Cricket team
ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ടി20 ടീമുകളില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ വിമര്‍ശകര്‍ക്ക് രൂക്ഷഭാഷയില്‍ മറുപടി നല്‍കി ബംഗാള്‍ പേസര്‍ മുഹമ്മദ് ഷമി. ബംഗാളിനായി രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ചുരുങ്ങിയ സ്‌പെല്ലുകളാണ് താരം എറിഞ്ഞത്. ഇതോടെ ഷമിയുടെ ഫിറ്റ്‌നസില്‍ സംശയമുയര്‍ന്ന പശ്ചാത്തലത്തിലാണ് ഷമിയുടെ പ്രതികരണം. 
 
ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 2 ഇന്നിങ്ങ്‌സുകളിലുമായി 35.3ഓവറുകളില്‍ നിന്ന് 5 വിക്കറ്റുകളാണ് ഷമി വീഴ്തിയത്. താന്‍ എറിഞ്ഞ ദൈര്‍ഘ്യമേറിയ സ്‌പെല്ലുകളെ മനപൂര്‍വം ഒഴിവാക്കി ചെറിയ സ്‌പെല്‍ എറിഞ്ഞത് മാത്രം ഉയര്‍ത്തി വാര്‍ത്തയാക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നതെന്ന് സ്‌പോര്‍ട്‌സ് ടാക്കിന് നല്‍കിയ അഭിമുഖത്തില്‍ ഷമി പറഞ്ഞു. ഞാന്‍ 3 ഓവറുകള്‍ മാത്രമാണ് എറിയുന്നതെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതിനൊപ്പം 4,5,6 ഓവറുകള്‍ അടങ്ങുന്ന സ്‌പെല്ലുകളും ഞാന്‍ എറിഞ്ഞിട്ടുണ്ടെന്ന് ഓര്‍ക്കണം. ഇനി ആര്‍ക്കെങ്കിലും എന്റെ സ്‌പെല്ലുകളെ പറ്റി സംശയമുണ്ടെങ്കില്‍ സ്‌കോര്‍കാര്‍ഡിന്റെ സ്‌ക്രീന്‍ ഷോട്ട് ഞാന്‍ അയച്ചുതരാം. ഷമി വ്യക്തമാക്കി.
 
നിങ്ങള്‍ തെറ്റായ ആളോടാണ് ചോദ്യം ചോദിക്കുന്നത്. ഫിറ്റ്‌നസിനെ പറ്റിയോ 1-2 ഓവര്‍ സ്‌പെല്ലുകളെ പറ്റിയോ സംസാരിക്കേണ്ട കാര്യം എനിക്കില്ല. കാരണം ടീം ആവശ്യപ്പെടുന്നതാണ് ഞാന്‍ മൈതാനത്ത് ചെയ്യുന്നത് ഷമി പറഞ്ഞു. 2023ലെ ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ പ്രധാന ബൗളിങ് താരമായി ഉയര്‍ന്ന ഷമി 2025ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കളിക്കാരെ പരസ്പരം തല്ലിച്ച് ഭരിക്കുകയാണ് ഗ്രെഗ് ചാപ്പൽ ചെയ്തത്, മുൻ കോച്ചിനെതിരെ രൂക്ഷവിമർശനവുമായി ഹർഭജൻ സിംഗ്