അനുബന്ധ വാര്‍ത്തകള്‍
- ഫനാ ചിത്രീകരിക്കുമ്പോൾ മൈനസ് 27 ഡിഗ്രി, ഞാൻ സൽവാറും കമ്മീസും ധരിച്ച് ഷൂട്ട് ചെയ്യുമ്പോൾ മറ്റെല്ലാവരും പുതച്ചുമൂടി നിൽക്കുന്നു : കജോൾ
- നായകന്മാരേക്കാൾ ഉയരമുള്ളത് കരിയറിനെ ബാധിച്ചു, കാല് വളച്ചുവരെ അഭിനയിച്ചു, ആത്മവിശ്വാസം കാണിച്ചത് ആ താരം മാത്രം : പൂജ ബത്ര
- സോനാക്ഷി-ജ്യോതിക കൂട്ടുകെട്ട്: നിയമ പോരാട്ടത്തിന്റെ കഥ പറയാൻ ‘സിസ്റ്റം' ഒടിടിയിലേക്ക്
- അമ്മയായതിന് ശേഷമുള്ള ബോഡി ഷെയ്മിങ്, ആഞ്ഞടിച്ച് സ്വര ഭാസ്കർ, മാറ്റങ്ങളെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് മറുപടി
- ഇർഫാൻ ഖാൻ: സ്ക്രീനിൽ മൗനം കൊണ്ട് വിസ്മയം തീർത്ത ലോകകലാകാരൻ, വേർപാടിന് ആറ് വർഷം
ചിരി ഒട്ടും ഭംഗിയില്ലെന്ന് കുറ്റപ്പെടുത്തി, മിസ് ഇന്ത്യ ആയിട്ട് പോലും ചിരിക്കാൻ ഭയം വന്നു, 10 വർഷം അത് വേട്ടയാടിയെന്ന് നേഹ ധൂപിയ
ബോളിവുഡ് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് നേഹ ധൂപിയ. 2002ല്‍ മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയ നേഹ മിസ് യൂണിവേഴ്സില് ഇന്ത്യയെ പതിനിധീകരിക്കുകയും ചെയ്തിരുന്നു. തെലുങ്ക് സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് ബോളിവുഡിലേക്ക് താരം ചുവടുമാറിയിരുന്നു. ഷോ ബിസിനസിന്റെ ഭാഗമായപ്പോള്‍ കരിയറില്‍ ഉടനീളം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് താരം ഇപ്പോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
ഒരു ടിവി ഷോയുടെ ഓഡിഷന് പോയപ്പോള്‍ കാസ്റ്റിംഗ് ഡയറക്ടര്‍ തന്റെ ചിരി കാണാം ഭംഗിയില്ലെന്ന് പറഞ്ഞെന്നും പിന്നീട് മിസ് ഇന്ത്യ പട്ടം നേടിയപ്പോള്‍ പോലും ചിരിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടായില്ലെന്നും നേഹ പറയുന്നു. 10 വര്‍ഷത്തോളം എടുത്തു ഈ അപകര്‍ഷതാ ബോധം മാറ്റിയെടുക്കാനെന്നും താരം പറഞ്ഞു. കരിയറിന്റെ തുടക്കകാലത്താണ് ഒരു ടിവി ഷോയുടെ ഓഡിഷനില്‍ പോയത്. കാസ്റ്റിംഗ് ഡയറക്ടര്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ ചിരിച്ചു. നീ ചിരിക്കരുത്, നിന്റെ ചിരി ഒട്ടും ഭംഗിയില്ലെന്നാണ് അയാള്‍ പറഞ്ഞത്. പിന്നീട് മിസ് ഇന്ത്യ നേടിയപ്പോഴും ആത്മവിശ്വാസത്തോടെ ചിരിക്കാനായില്ല. 8-10 വര്‍ഷത്തോളമെടുത്തു. അത് മാറ്റിയെടുക്കാന്‍. നേഹ പറയുന്നു.