1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mohammad kaif extends his support to sanju samson

എനിക്ക് തെറ്റുപറ്റി, പന്തല്ല ലോകകപ്പിനായി പോകേണ്ടത് സഞ്ജു തന്നെയെന്ന് മുഹമ്മദ് കൈഫ്

Sanju Samson
ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ തെരെഞ്ഞെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകകപ്പ് ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണിന്റെ പേര് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. നേരത്തെ കൈഫ് തെരെഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. റിഷഭ് പന്തിനെ മാത്രമാണ് 15 അംഗ ടീമില്‍ കൈഫ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത് തനിക്ക് സംഭവിച്ച വലിയ തെറ്റാണെന്ന് ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനത്തിന് പിന്നാലെ കൈഫ് പറഞ്ഞു.
 
എനിക്ക് തെറ്റുപറ്റി പോയി. ടി20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ നിന്നും എങ്ങനെയാണ് സഞ്ജു സാംസണിനെ പോലെ ഒരു താരത്തെ ഒഴിവാക്കാനാവുക. അത് വലിയൊരു പിഴവാണ്. സംഭവിക്കാന്‍ പാടില്ലായിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്ദ് വിക്കറ്റ് കീപ്പറാകേണ്ടത് സഞ്ജു തന്നെയാണ് കൈഫ് പറഞ്ഞു. ലഖ്‌നൗവിനെതിരെ 33 പന്തില്‍ നിന്നും 71 റണ്‍സാണ് സഞ്ജു നേടിയത്. 7 ഫോറുകളും 4 സിക്‌സുകളും ഇതില്‍ ഉള്‍പ്പെടുന്നു. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു.
അടുത്ത ലേഖനം
ലോകകപ്പിൽ ആരെല്ലാം കളിക്കണം, അഗാർക്കറും രോഹിത്തും തമ്മിൽ നിർണായക കൂടിക്കാഴ്ച