അനുബന്ധ വാര്‍ത്തകള്‍
- വരവറിയിച്ച് സൂര്യകുമാർ, ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 186 റൺസ് വിജയലക്ഷ്യം
- ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരം ഇന്ന്, തോറ്റാൽ പരമ്പര നഷ്ടം
- കോലിയ്ക്ക് ഫിറ്റ്നസ് ഭ്രമം വന്നത് ഇംഗ്ലണ്ടിൽ, 2011-12ൽ ഫിറ്റ്നസ് ടെസ്റ്റ് നടത്തിയപ്പോൾ ടീമിലെ പകുതി പേരും തോറ്റു: സെവാഗ്
- വീണ്ടും പൂജ്യനായി കെഎൽ രാഹുൽ, ആശിഷ് നെഹ്റയുടെ റൊക്കോർഡിനൊപ്പം
- കോലിക്കരുത്തിൽ ഇന്ത്യ, രണ്ടാം മത്സരത്തിലും അർധസെഞ്ചുറി: ഇംഗ്ലണ്ടിന് 157 റൺസ് വിജയലക്ഷ്യം
രോഹിത് ശർമയ്ക്ക് ക്യാപ്‌റ്റൻസി കൈമാറിയത് മികച്ച നീക്കം, കോലിയെ പരിഹസിച്ച് മൈക്കൽ വോൺ
ഇംഗ്ലണ്ടിനെതിരായ നാലാം ടി20യുടെ അവസാന നിമിഷങ്ങളിൽ നായകത്വം രോഹിത്തിന് കൈമാറിയ വിരാട് കോലിയെ പരിഹസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. രോഹിത്തിന്റെ ഇടപെടൽ കോലി അനുവദിച്ചതോടെ രോഹിത്തിന്റെ തന്ത്രങ്ങൾ ഫലം കണ്ടെന്നാണ് വോൺ ട്വിറ്ററിൽ കുറിച്ചത്.
മത്സരത്തിന്റെ അവസാന ഓവറുകളിൽ തുടയിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് താൻ മാറി നിന്നതെന്ന് മത്സരശേഷം കോലി പറഞ്ഞു. മികച്ച് ക്യാപ്‌റ്റൻസി, രോഹിത്ത് ശർമയെ ഇടപെടാൻ അനുവദിച്ചു. രോഹിത്തിന്റെ തന്ത്രങ്ങൾ ഫലം കണ്ടു എന്നാണ് വോണിന്റെ പരിഹാസം.
പിന്നാലെ ഇംഗ്ലണ്ടിനെതിരെ മത്സരം ജയിച്ചത് മുംബൈ ഇന്ത്യൻസ് ടീമാണെന്നും വോൺ ട്വിറ്ററിൽ കുറിച്ചു.