അഭിറാം മനോഹർ|
Last Modified ബുധന്‍, 17 മാര്‍ച്ച് 2021 (12:14 IST)
ഇംഗ്ലണ്ടിനെതിരെ തുടർച്ചയായ രണ്ടാം
ടി20 മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യൻ സ്റ്റാർ ഓപ്പണർ കെഎൽ രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്. ടി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയുടെ റെക്കോർഡാണ് രാഹുൽ പങ്കിട്ടത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ആറ് പന്തുകൾ നേരിട്ടാണ് രാഹുൽ പൂജ്യനായി മടങ്ങിയത്. മൂന്നാം ടി20 മത്സരത്തിൽ നാല് പന്തുകൾ നേരിട്ട രാഹുൽ റൺസ് നേടാനാവതെ മടങ്ങി.മാര്‍ക്ക് വുഡിന്‍റെ അതിവേഗത്തിന് മുന്നില്‍ രാഹുലിന്‍റെ പ്രതിരോധം പൊളിയുകയായിരുന്നു. ടി20 ലോകകപ്പിലാണ് ആശിഷ് നെഹ്‌റ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായത്. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ അംബാട്ടി റായുഡുവും തുടര്‍ച്ചയായി രണ്ട് ടി20 മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയുടെ തുടക്കത്തില്‍ അര്‍ധസെഞ്ചുറിയും 30ന് മുകളില്‍ സ്കോറും നേടി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന രാഹുൽ പിന്നീട് കളിച്ച നാലു മത്സരങ്ങളില്‍ 0,1,0,0 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്.