1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India starts practice drills in closed stadium perth

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

Rohit sharma, Gautham gambhir
ഓസ്‌ട്രേലിയന്‍ പരമ്പര ആരംഭിക്കുന്നതിന് രണ്ടാഴ്ചയില്‍ താഴെ മാത്രം ശേഷിക്കെ ചൊവ്വാഴ്ച ഇന്ത്യ തങ്ങളുടെ പരിശീലന സെഷന്‍ ആരംഭിച്ചു. 2022ലെ പര്യടനത്തിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചെയ്തത് പോലെ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ പരിശീലനം നടത്തിയത്. പരിശീലനം ആരംഭിച്ചപ്പോള്‍ വാക്ക പിച്ചിലെ തൊഴിലാളികള്‍ക്ക് പോലും പരിശീലന സെഷനുകള്‍ ചിത്രീകരിക്കുന്നതിനോ കാണുന്നതിനോ വിലക്കേര്‍പ്പെടുത്തിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും ജസ്പ്രീത് ബുമ്രയും പെര്‍ത്തിലെ വാക്ക ഗ്രൗണ്ടില്‍ നടന്ന പരിശീലനത്തില്‍ നിന്നും വിട്ടുനിന്നു. നവംബര്‍ 22ന് മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്നും 3 കിലോമീറ്റര്‍ മാത്രം അകലെയുള്ള പഴയ ടെസ്റ്റ് വേദിയിലാണ് ഇന്ത്യയുടെ പരിശീലനസെഷന്‍. ബുധനാഴ്ചയും വ്യാഴാഴ്ചയും വാക്കയില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പരിശീലനസെഷന്‍ ഉണ്ടാകും.
 
 
അടുത്ത ലേഖനം
സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!