രേണുക വേണു|
Last Modified വ്യാഴം, 3 ഫെബ്രുവരി 2022 (08:27 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ കോവിഡ് വ്യാപനം. ഹൈദരബാദില്‍ വച്ച് നടത്തിയ കോവിഡ് ടെസ്റ്റിലാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചത്. ഓപ്പണര്‍ ബാറ്റര്‍മാരായ ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്വാദ്, മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രമുഖ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓപ്പണര്‍ ബാറ്റര്‍ മായങ്ക് അഗര്‍വാളിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.