സെൻസെക്‌സിൽ 695 പോയന്റ് നേട്ടം, നിഫ്റ്റി 17,750ന് മുകളിൽ

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (16:27 IST)
ബജറ്റിനെ തുടർന്ന് തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകളിൽ കുതിപ്പ്. നിഫ്റ്റി 17,750ന് മുകളിലെത്തി. ആഗോള കാരണങ്ങളും അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതുമാണ് സൂചികകള്‍ നേട്ടമാക്കിയത്.

സെൻസെക്‌സ് 695 പോയന്റ് നേട്ടത്തില്‍ 59,558.33ലും നിഫ്റ്റി 203.20 പോയന്റ് ഉയര്‍ന്ന് 17,780ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക്, റിയാല്‍റ്റി, ഫാര്‍മ, എഫ്എംസിജി, ഐടി, പൊതുമേഖല ബാങ്ക് സൂചികകള്‍ 1.3ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 1-1.5ശതമാനം നേട്ടമുണ്ടാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :