അനുബന്ധ വാര്‍ത്തകള്‍
- ബാലന്‍സ് പൈസ വേണ്ടെന്ന് സംയുക്ത,വലിയ മനസിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു,നന്ദിയോടെ ഓര്‍ക്കുന്ന ഓര്‍മ്മ പങ്കുവെച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്
- India vs Australia 3rd Test: ഇന്ത്യ കുഴിച്ച കുഴിയില്‍ മൂക്കുംകുത്തി വീണ് ഇന്ത്യ ! 109 റണ്‍സിന് കഥ കഴിഞ്ഞു
- കൊവിഡ് കേസുകള്‍ കൂടുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 240 പേര്‍ക്ക്
- ഇന്ത്യക്ക് എട്ടിന്റെ പണി; 50 റണ്‍സ് ആകും മുന്‍പ് അഞ്ച് വിക്കറ്റുകള്‍ നഷ്ടം !
- തുടക്കം പാളി; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം
സ്വയം പണികിട്ടിയപ്പോൾ മനസിലായില്ലെ, എങ്ങനെയാണ് ഈ പിച്ചിലൊക്കെ ക്രിക്കറ്റ് കളിക്കുക, ഇന്ത്യക്കെതിരെ വിമർശനവുമായി മാത്യു ഹെയ്ഡൻ
ബോർഡർ-ഗവാസ്കർ ട്രോഫിക്കായുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 109 റൺസിനാണ് പുറത്തായത്. സ്പിൻ കെണിയിൽ ഇന്ത്യൻ ബാറ്റർമാരിൽ ആർക്കും തന്നെ പിടിച്ചുനിൽക്കാനായില്ല. 22 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 5 വിക്കറ്റുകൾ നേടിയ മാത്യു കുഹ്നെമാനാണ് ഇന്ത്യയെ തകർത്തത്.നഥാൻ ലിയോൺ മൂന്നും ടോഡ് മർഫി ഒരു വിക്കറ്റും സ്വന്തമാക്കി.
ഒരു തരത്തിലും ഒരു മത്സരത്തിൽ ആറാം ഓവർ സ്പിന്നർമാർ എറിയാൻ പാടില്ല. ഇത്തരം പിച്ചുകൾ എനിക്ക് ഇഷ്ടപ്പെടാത്തതിൻ്റെ കാരണം അതാണ്. ആദ്യ ദിനത്തിൽ തന്നെ ഇങ്ങനെ പന്ത് തിരിയുന്ന പിച്ചിൽ ഏത് ടീം വിജയിച്ചാലും ഇതൊന്നും അത്ര നല്ലതിനല്ല. ഹെയ്ഡൻ പറഞ്ഞു.