അഭിറാം മനോഹർ|
Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (18:13 IST)
രോഹിത് ശർമ ഐപിഎല്ലിൽ നിന്നും വിശ്രമമെടുക്കണമെന്ന മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറുടെ അഭിപ്രായത്തിൽ പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് പരിശീലകൻ മാർക്ക് ബൗച്ചർ. ഗവാസ്കറുടെ അഭിപ്രായവുമായി താൻ യോജിക്കുന്നില്ലെന്ന് ബൗച്ചർ വ്യക്തമാക്കി. രോഹിത് വിശ്രമിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. അത് എൻ്റെ തീരുമാനമല്ല. രോഹിത് കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം, അദ്ദേഹം മികച്ച കളിക്കാരനും നല്ലൊരു ലീഡറുമാണ്. രാജസ്ഥാനുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ബൗച്ചർ പറഞ്ഞു.
രോഹിത്തിന് വിശ്രമം ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ രോഹിത് തന്നെ സമീപിക്കുമെന്നും അങ്ങനെയെങ്കിൽ ആ ആവശ്യം പരിഗണിക്കുമെന്നും ബൗച്ചർ വ്യക്തമാക്കി. എന്നാൽ അങ്ങനെയൊരു ആവശ്യം താരം പറഞ്ഞിട്ടില്ലെന്നും ബൗച്ചർ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ
ഐപിഎൽ കഴിഞ്ഞ് ഒരാഴ്ചക്കകം തുടങ്ങുന്നതിനാൽ രോഹിത് ശർമ ഐപിഎല്ലിൽ നിന്നും ഇടവേളയെടുക്കണമെന്നായിരുന്നു സുനിൽ
ഗവാസ്കർ പറഞ്ഞിരുന്നത്.