ആ പയ്യൻ അസാധാരണമായ മികവുള്ള താരം, യുവതാരത്തെ പുകഴ്ത്തി കെവിൻ പീറ്റേഴ്സൺ

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ഏപ്രില്‍ 2023 (14:36 IST)
ചെന്നൈ സൂപ്പർ കിംഗ്സിനെതിര മികച്ച പ്രകടനം നടത്തിയ രാജസ്ഥാൻ റോയൽസ് യുവതാരം ധ്രുവ് ജുറലിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കെവിൻ പീറ്റേഴ്സൺ. അസാധാരണമായ പ്രതിഭയുള്ള താരമാണ് ധ്രുവെന്ന് പീറ്റേഴ്സൺ പറയുന്നു.

എതിർടീമിന് മുകളിൽ ആധിപത്യം സ്ഥാപിക്കുക എളുപ്പമല്ലെന്ന് പീറ്റേഴ്സൺ പറയുന്നു. ജോസ് ബട്ട്‌ലറും യശ്വസി ജയ്സ്വാളും മികച്ച പ്രകടനമാണ് നടത്തിയത്. അവിശ്വസനീയമായ പ്രകടനമാണ് രാജസ്ഥാനായി നടത്തിയത്. എന്തൊരു പ്രതിഭയാണ് അവനുള്ളത്. രാജസ്ഥാൻ ചെന്നൈയ്ക്കെതിരെ എല്ലാ കാര്യവും ശരിയായാണ് ചെയ്തത്. ഒരു ടീം ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നതും ഇതാണ്. ഹോം ഗ്രൗണ്ട് ഒരു ടീമിൻ്റെ കോട്ടയാകണം. പീറ്റേഴ്സൺ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :