അഭിറാം മനോഹർ|
Last Updated:
ബുധന്‍, 2 ഡിസംബര്‍ 2020 (12:26 IST)
ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 12,
000 റൺസ് പിന്നിടുന്ന ബാറ്റ്സ്മാൻ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കി വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തിൽ 23 റൺസ് പിന്നിട്ടതോടെയാണ് കോലിയുടെ നേട്ടം.
വെറും 251 ഏകദിനമത്സരങ്ങളിൽ നിന്നാണ് കോലി 12,000 റൺസുകളെന്ന നാഴികകല്ല് പിന്നിട്ടത്. 309 ഏകദിന മത്സരങ്ങളിൽ നിന്നും 12,000 തികച്ച സാക്ഷാൻ
സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡാണ് കോലി മറികടന്നത്. 323 ഏകദിനങ്ങളിൽ 12,000 റൺസ് കണ്ടെത്തിയ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ മൂന്നാമത്.
359 ഏകദിനങ്ങളിൽ 12,000 റൺസ് നേടിയ കുമാർ സംഗക്കാര 390 ഏകദിനങ്ങളിൽ നിന്നും 12,000 റൺസ് നേടിയ സനത് ജയസൂര്യ 399 ഏകദിനമത്സരങ്ങളിൽ നിന്നും 12,000 റൺസ് നേടിയ
ശ്രീലങ്കയുടെ തന്നെ മഹേല ജയവർധന
എന്നിവരാണ് 12,000 ക്ലബിലുള്ള മറ്റ് ബാറ്റ്സ്മാന്മാർ. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായുള്ളവരിൽ 12,000 പിന്നിടുന്ന ആദ്യ താരമാണ് കോലി.