ഏകദിനത്തിൽ കോലിയിൽ നിന്നും അത്ര അകലെയല്ല സ്മിത്ത്: പ്രശംസയുമായി ഗൗതം ഗംഭീർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (20:06 IST)
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടിയ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. പരമ്പരയിൽ സ്മിത്ത് ഉണ്ടാകിയ ഇമ്പാക്‌ട് പരിഗണിക്കുമ്പോൾ കോലിയിൽ നിന്നും സ്മിത്ത് അത്ര അകലെയല്ലെന്ന് കരുതുന്നതായും പറഞ്ഞു.

ഫോം കണ്ടെത്തിയെന്ന് സ്മിത്ത് പറഞ്ഞത് കൃത്യമാണ്. ഇന്ത്യക്കെതിരായ ആദ്യ രണ്ട് കളികളിൽ നിന്നും നമുക്കത് മനസ്സിലായി.രണ്ടാം ഏകദിനത്തില്‍20-ാം ഓവറിലാണ് അദേഹം ക്രിസീലിറങ്ങിയത്. 38-ാം ഓവറില്‍ 100 തികച്ചു. പന്ത് പഴകിയിരിക്കുന്ന സമയത്ത് സ്പിന്നർമാരെ നേരിടാൻ പ്രയാസമാണ് ആ സമയത്താണ് സ്മിത്തിന്റെ സെഞ്ചുറി.

ഏകദിനത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനെന്ന് നമ്മൾ കോലിയെ പറ്റി സംസാരിക്കുന്നു. കോലിയില്‍ നിന്ന് ഏറെ അകലെയല്ല സ്‌മിത്ത്. രണ്ട് പേരും തമ്മിലുള്ള കണക്കുകളിൽ വലിയ അന്തരമുണ്ട് എന്നാൽ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ സ്‌മിത്തുണ്ടാക്കിയ പ്രതിഫലം അവിശ്വസനീയമാണ്' എന്നും ഗംഭീര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :