ഇന്ത്യൻ ടീം ജേഴ്‌സിയിലെ മൂന്ന് സ്റ്റാറിന് പിന്നിലെ രഹസ്യമെന്ത്?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2020 (16:09 IST)
കൊവിഡ് വ്യാപനം കാരണം നീണ്ട 290 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീം കളിക്കളത്തിൽ തിരിച്ചെത്തിയപ്പോൾ പഴയ ക്രിക്കറ്റ് ഓർമകൾ കൂടി പുതുക്കുന്ന പുതിയ ജേഴ്‌സിയിലാണ് ടീം എത്തിയത്. ജേഴ്‌സി നല്ലതാണോ മോശമാണോ എന്ന തർക്കങ്ങൾ സോഷ്യൽ മീഡിയയിൽ തുടരുന്നതിനിടെയാണ്
ജേഴ്‌സിയിൽ ബിസിസിഐ ചിഹ്നത്തിന് മുകളിലായുള്ള മൂന്ന് സ്റ്റാറുകൾ എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.

പുതിയ ഇന്ത്യൻ ജേ‌ഴ്‌സിയിലെ ആ മൂന്ന് നക്ഷത്രങ്ങൾ പ്രതിനിധീകരിക്കുന്നത് ഇന്ത്യയുടെ മൂന്ന് ലോകകിരീടങ്ങളെയാണ്. 1983ലും 2011ലും ഏകദിന ലോകകപ്പുകളും 2007ൽ ഒരു ടി20 ലോകകപ്പുമാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഇന്ത്യൻ ടീം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്ന് വ്യക്തമാക്കാനാണ് ഈ സ്റ്റാറുകളെന്ന് ഇന്ത്യൻ നായകൻ കോലി പറഞ്ഞു. മൂന്ന് ലോകകിരീടങ്ങൾ നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ഇപ്പോൾ താൻ എന്നതിൽ അഭിമാനിക്കുന്നതായും കോലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :