സച്ചിന്റെ റെക്കോർഡ് തകർക്കാൻ ഇനി വെറും 23 റൺസ് കൂടി, കാൻബറയിൽ റെക്കോർഡിൽ കണ്ണ് വെച്ച് കോലി

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (14:16 IST)
ഓസീസിനെതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും മൂന്നാം മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ ആശ്വാസജയത്തിനോടൊപ്പം ഒരു വലിയ നേട്ടവും കോലിക്ക് മുന്നിലുണ്ട്. മത്സരത്തിനിറങ്ങുമ്പോൾ മാസ്റ്റർ ബ്ലാസ്റ്റർ ടെൻഡുൽക്കറിന്റെ റെക്കോർഡ് നേട്ടത്തിന് 23 റൺസ് മാത്രം പിന്നിലാണ് ഇന്ത്യൻ നായകൻ.

ഏകദിന ക്രിക്കറ്റിൽ 12000 റൺസ് എന്ന നാഴികകല്ല് പിന്നിടുവാൻ വെറും 23 റൺസ് മാത്രമാണ് കോലിക്ക് വേണ്ടത്. ഈ നേട്ടം അടുത്ത മത്സരത്തിൽ സ്വന്തമാക്കാനായാൽ സച്ചിനേക്കാൾ മുൻപ് ഈ കടമ്പ സ്വന്തമാക്കുന്ന താരം എന്ന നേട്ടവും കോലിക്ക് നേടാം. 309 ഏകദിനമത്സരങ്ങളും 300 ഇന്നിങ്സുകളുമാണ് സച്ചിന് ഈ നേട്ടത്തിന് വേണ്ടിവന്നത്.

കോലി ഈ നേട്ടത്തിലേക്കെത്തുന്നതാകട്ടെ 251 ഏകദിനവും 242 ഇന്നിങ്സുകളും കളിച്ചാണ്. സച്ചിൻ,റിക്കി പോണ്ടിങ്,കുമാർ സംഗക്കാര,സനത് ജയസൂര്യ,ജയവർധനെ എന്നിവരാണ് ഇതിന് മുൻപ് 12000 റൺസ് സ്വന്തമാക്കിയ മറ്റ് താരങ്ങൾ. അതേസമയം ഓസീസിനെതിരെ ഏറ്റവും കൂടുത സെഞ്ചുറികൾ എന്ന നേട്ടവും കോലിക്ക് മുന്നിലുണ്ട്. നിലവിൽ ഈ നേട്ടം 9 സെഞ്ചുറികളുമായി സച്ചിന്റെ പേരിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :